ആ സമ്പന്നതെയെക്കുറിച്ചു നമുക്കും പഠിക്കാനുണ്ട്; ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ഒന്നുചേരലിനു കാരണമായി ദിലീപ് പറഞ്ഞത് !!

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ച ഓണ്‍ സ്ക്രീന്‍ ജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. ഓണ്‍ സ്ക്രീനില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പിറന്നു. മാത്രവുമല്ല  ഓഫ് സ്ക്രീനില്‍ ദിലീപും കാവ്യയും വളരെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. സിനിമയില്‍ സിനിമയില്‍ നായികാ നായകന്മാരായ ഇവര്‍ പിന്നീട് ജീവിതത്തിലും ഒന്നിക്കുകയുണ്ടായി. നേരത്തെ മഞ്ചു വാരിയരുമൊത്തുള്ള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ദിലീപ് കാവ്യയെ തന്‍റെ ജെവിതത്തിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ഇവരുടെ ഈ ഒന്നുചേരല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. 

മഞ്ജുവുമൊത്തുള്ള കുടുംബജീവിതം മുന്നോട്ടു പോകുന്നതിനിടെ തന്നെ ദിലീപ്-കാവ്യ ഗോസിപ്പുകള്‍ വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും  കാട്ടുതീ പോലെ പടര്‍ന്നിരുന്നു. അന്ന് രണ്ടാളും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. എന്നാല്‍ മുന്‍പൊരിയ്ക്കല്‍  ദിലീപ്-കാവ്യ ഗോസ്സിപ്പുകളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത് അടുത്തിടെ സോഷ്യല്‍ മീഡിയ പിന്നെയും കുത്തിപ്പൊക്കി. കാവ്യയുടെ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ സമയത്തായിരുന്നു ദിലീപ് ഇതേക്കുറിച്ച് പ്രതികരിച്ചത്.    

തന്‍റെ  പേരുമായി ചേര്‍ത്തുവച്ചാണല്ലോ കാവ്യ ക്രൂശിക്കപ്പെടുന്നത് എന്ന കാര്യം ഒര്‍ത്തു  വല്ലാതെ സങ്കടം ഉണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. തങ്ങള്‍ പത്ത് പതിനെട്ട് സിനിമകളില്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. കുറേയേറെ വര്‍ഷക്കാലമായി ഒരുമിച്ച്‌ സ്‌ക്രീനില്‍ വരുന്നു. തന്‍റെ വളരെ അടുത്ത സുഹൃത്ത് മാത്രമാണ് കാവ്യ. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാള്‍. അതുകൊണ്ട് തന്നെ സുഹൃത്തിന് ഒരു പ്രശ്‌നം വരുമ്പോള്‍ ഇമേജ് നോക്കി മാറിനില്‍ക്കുന്ന ആളല്ല. താന്‍  സുഹൃത്തുക്കളുടെ കാര്യത്തില്‍ സമ്പന്നനാണ്. അവര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ ആര് എന്ത് പറയുന്നു എന്നൊന്നും നോക്കാതെ  അവര്‍ക്കൊപ്പം നില്‍ക്കുമെന്നും  ദിലീപ് പറയുകയുണ്ടായി.

Leave a Reply

Your email address will not be published.