‘എന്നാണ് ഒരു സദ്യ തരിക’ എന്ന് ചോദിക്കുന്നവര്‍ക്ക് ഒടുവില്‍ ഉത്തരം നല്കി മീര നന്ദന്‍.

ചുരുക്കം ചില ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍.  ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ദിലീപ് ചിത്രമായ  ‘മുല്ല’ യിലൂടെയാണ്  മീര നന്ദന്‍ മലയാള സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഏഷ്യാനെറ്റിലെ  മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരിക്കാനെത്തി ഒടുവില്‍ ആ ഷോയുടെ തന്നെ  അവതാരകയായി മീര മാറി.


ആദ്യ ചിത്രമായ ‘മുല്ല’ യിലെ പ്രകടനത്തിന് ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 30 ല്‍ ഏറെ ചിത്രങ്ങളില്‍ മീര വേഷമിട്ടു. മികച്ച കുറച്ചധികം ചിത്രങ്ങളിലെ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങള്‍ക്ക് ശേഷം അഭിനയ ജീവിതത്തോട് താല്‍ക്കാലികമായി വിട പറഞ്ഞ ഇവര്‍ പിന്നീട് ദുബായിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോള്‍ ദുബായിലെ ഒരു സ്വകാര്യ റേഡിയോ ചാനലില്‍ അനവധി ആരാധകരുള്ള റേഡിയോ ജോക്കികളില്‍ ഒരാളാണ്. തിരശീലക്കു മുന്നില്‍ നിന്നും താല്‍ക്കാലികമായി അകന്നു നില്‍ക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്ന മീര തന്‍റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.  

കഴിഞ്ഞ ദിവസം മീര പങ്ക് വച്ചത് ഒരു ഓണച്ചിത്രമായിരുന്നു. താരം ഓണ സദ്യ കഴിക്കുന്നതാണ് ചിത്രത്തില്‍. എന്നാല്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെടാന്‍ കാരണം ഇതിന് മീര നല്കിയ ക്യാപ്ഷനാണ്. “മീര എന്നാ ഞങ്ങള്‍ക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു” എന്നായിരുന്നു ചിത്രം പങ്ക് വച്ചുകൊണ്ട് മീര കുറിച്ചത്. 

മീരയുടെ ഈ ചിത്രവും ഒപ്പം ക്യാപ്ഷനും വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വയറലായി.

Leave a Reply

Your email address will not be published.