തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച മീര വാസുദേവ് ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സിനിമയില്‍ നിന്നും സീരിയലിലേക്ക് ചുവടു മാറ്റിയപ്പോഴും താരത്തിന്റെ ജനപ്രിതിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലന്നു മാത്രമല്ല സ്ത്രീ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയും നേടി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടര്‍ന്നു പോരുന്ന ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ ഇരു കയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇവരുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയാകാം താരത്തിന്റെ വ്യക്തി ജീവിതം പോലും ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആണ്. തമിഴില്‍ സൂപ്പര്‍ ഹിറ്റ് ആയി മാറിയ പാ രഞ്ജിത്ത് ചിത്രം, സാര്‍പ്പട്ട പരമ്പര എന്ന ചിത്രത്തിലെ വേമ്പുലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍ കൊക്കന് ആണ് മീരയുടെ മുന്‍ഭര്‍ത്താവ്.

2012-ല്‍ വിവാഹിതര്‍ ആയ ഇവര്‍ 2016-ല്‍ വിവാഹ മോചനം നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങള്‍ക്കിടയിലെ വിവാഹമോചനം തികച്ചും പേഴ്സണലായ കാര്യത്തിന്റെ പേരിലാണെന്ന് ജോണ്‍ കൊക്കന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തൻ്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയുടെ പിന്നില്‍ മീരയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തൻ്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് ഒരുപാട് നല്ല ചിത്രങള്‍ കണ്ടിട്ടുണ്ടെന്ന് തുടര്‍ന്ന അദ്ദേഹം അവയൊക്കെയും തന്റെ സിനിമാ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് വിശദീകരിച്ചു. മീര ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കുടുംബവിളക്ക് എന്ന സീരിയല്‍ ഹിറ്റാണ്. അത് കാണുമ്പോള്‍ ഏറെ സന്തോഷം ഉണ്ട്. മീര കരിയറില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ച അദ്ദേഹം തങ്ങള്‍ എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നും പറയുന്നു. തൻ്റെ വിജയങ്ങളില്‍ മീര സന്തോഷിക്കുന്നുണ്ടാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്ക് വച്ചു. മീരയ്ക്കും ജോണിനും അരിഹ ജോണ്‍ എന്ന് പേരുള്ള മകനുണ്ട്.