കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി സമൂഹ മാധ്യമങ്ങളിലുടനീളം ചര്‍ച്ച ചെയ്യുന്നത് ടാന്‍സാനിയന്‍ പ്രസിഡന്റ് നടത്തിയ ഒരു പ്രസ്താവനയാണ്. ഇതിനോടകം തന്നെ നിരവധി വിമര്‍ശങ്ങള്‍ ഇതിനേത്തുടർന്നു ഇവര്‍ ഏറ്റു വാങ്ങി. പരന്ന മാറിടമുള്ള സ്ത്രീകൾ ആകർഷണീയരല്ലെന്നാണ് ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസന്റെ വാദം. അവിടുത്തെ വനിതാ ഫുട്ബോൾ താരങ്ങളെ ഉദ്ദേശിച്ചായിരുന്നു ഇവര്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത്.

മിക്ക വനിതാ ഫുട്ബോൾ താരങ്ങളും പരന്ന മാറിടത്തോട് കൂടിയവരാണ്. അതുകൊണ്ട് തന്നെ ഇവരെ കണ്ടാല്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയില്ല, പലരുടേയും മുഖത്തേക്ക് നോക്കിയാല്‍ നമ്മള് അതിശയിച്ചു പോകുമെന്നും സാമിയ അഭിപ്രായപ്പെട്ടു.
അടുത്തിടെ നടന്ന പ്രാദേശിക ഫുട്ബോൾ മത്സരത്തില്‍ പുരുഷ ടീം വിജയിച്ചിതന്നെ അനുമോദിച്ചു നടന്ന ചടങ്ങിനിടെയാണ് ഇവരുടെ തികച്ചും സ്ത്രീ വിരുദ്ധമായ ഈ അഭിപ്രായ പ്രകടനം.
നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയവരാകാം വനിതാ ഫുട്ബോൾ താരങ്ങൾ, എന്നിരുന്നാലും അവരുടെ നേട്ടങ്ങളൊക്കെയും വിവാഹമെത്തുമ്പോള്‍ തീര്‍ത്തൂം അപ്രസക്തമായി മാറുമെന്നും അവര്‍ പറയുന്നു.

സ്ത്രീകള്‍ ട്രോഫികൾ സ്വന്തമാക്കുമ്പോൾ നമ്മള് അഭിമാനിക്കുന്നു. പക്ഷേ അവരുടെ ഭാവിജീവിതം പരാജയമായിരിക്കും. മാത്രവുമല്ല ഇത്തരം കളികളിലൂടെ കാലുകൾക്കു തളർച്ചയുണ്ടാകുകയും ഇത് ഈ സ്ത്രീകളുടെ കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ വിവാഹം എന്നത് വനിതാ ഫുട്ബോൾ താരങ്ങളെ സംബന്ധിച്ചു ഒരു സ്വപ്നമായി മാറുമെന്നും അവർ പറയുന്നു.കൂടാതെ പുരുഷ ഫുട്ബോൾ കളിക്കാരിൽ ആരെങ്കിലും വനിതാ ഫുട്ബോൾ താരങ്ങളെ ഭാര്യയാക്കുവാന്‍ ശ്രമിക്കുമോയെന്നും ഇവര്‍ ചോദിക്കുന്നു. അതിന് സാധ്യത ഇല്ലന്നു പറഞ്ഞ ഇവര്‍, അഥവാ ആരെങ്കിലും അതിന് തയ്യാറായാല്‍ തന്നെ ഭാര്യയുമായി വീട്ടിലെത്തുമ്പോൾ, അമ്മയോ മറ്റുബന്ധുക്കളോ ഭാര്യ ഒരു സ്ത്രീ തന്നെയാണോയെന്ന് എന്നു ചോദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഏതായലും സാമിയയുടെ ഈ പ്രസ്താവന ലോക വ്യാപകമായി നിരവധി വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങുകയുണ്ടായി.