‘ബിക്കിനി ചിത്രം കാണണമെന്ന് ആരാധകന്‍’ ആരാധകർക്ക് വേണ്ടി ഉടൻ ആഗ്രഹം സാധിച്ചു നടി

ഹിന്ദി നടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും മകളാണ് സോനാക്ഷി സിംഹ. ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയിൽ സിനിമാ ജീവിതം ആരംഭിച്ച സോനാക്ഷി സിൻഹ, 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ്  അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തില്‍ സൽമാൻ ഖാന്‍ ആയിരുന്നു ഹീറോ. ആ വര്‍ഷത്തെ  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ദബാംഗ് മാറി. ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷം ആയിരുന്നു സോനാക്ഷി ഇതില്‍ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാര്‍ഡും സ്വന്തമാക്കി. 

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ ഏ ആര്‍ മുരുഗദാസ് ആദ്യമായി സംവിധാനം നിര്‍വഹിച്ച അക്കീറ എന്ന ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്തത് സോനാക്ഷി ആയിരുന്നു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഇവര്‍ തന്‍റെ ആരാധകരുമായി ഫണ്‍ ചാറ്റ് നടത്തുന്നതിനും സമയം കണ്ടെത്താറുണ്ട്. പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ മറുപടിയാണ് സൊനാക്ഷി നാല്‍കാറുള്ളത്. ‘ആസ്‌ക് മീ എനിത്തിങ്’ എന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ട സോനാക്ഷി അടുത്തിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.  ഇതിനിടയിലാണ് ഒരാള്‍ നടിയോട് മെലിയാനുള്ള ടിപ്‌സ് ആദ്യം ചോദിക്കുകയുണ്ടായി, ഇതിന് മറുപടിയായി താരം പറഞ്ഞത് ‘വായൂ ഭക്ഷിക്കൂ’ എന്നായിരുന്നു. നാക്ക് മൂക്കില്‍ മുട്ടിക്കാമോ? എന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തില്‍ അത്തരം ഒരു ലക്ഷ്യങ്ങളും ഇല്ലെന്നായിരുന്നു താരം ഉത്തരം നല്കിയത്. ഇതിനിടെ ഒരു ആരാധകന്  താരത്തിന്‍റെ ബിക്കിന് ചിത്രം ആയിരുന്നു കാണേണ്ടിയിരുന്നത്. എന്നാല്‍ ഇതിനാകട്ടെ യഥാര്‍ത്ഥ ബിക്കിനിയുടെ ഒരു ചിത്രം സോനാക്ഷി പങ്ക് വയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.