സമൂഹ മാധ്യമത്തിലൂടെ തന്റെ നിലപാടുകള്‍ മുഖം നോക്കാതെ പ്രകടിപ്പിക്കുന്ന കലാകാരാണ് ഹരീഷ് പേരടി. കോവിഡ് കേസ്സുകള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ മുന്‍ ആരോഗ്യ മന്ത്രി കേ കെ ശൈലജ ടീച്ചറിനെ തിരിച്ചു കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ടീച്ചര്‍ നിങ്ങള്‍ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോല്‍വി വിണ്ടും 19% ത്തിലേക്ക് എത്തിയെന്ന് തുടങ്ങുന്ന കുറിപ്പില്‍, മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ തങ്ങളെ വല്ലാതെ കളിയാക്കാന്‍ തുടങ്ങിയെന്നും പരിഹാസ രൂപേണ പറഞ്ഞു വയ്ക്കുന്നു. ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്. ഈ സ്കൂളിനെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ? എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി. ഇതായിരുന്നു ഹരീഷിൻ്റെ കുറിപ്പ്. ഇതിനോടകം തന്നെ ഹരീഷിൻ്റെ ഈ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതാമായി ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ട് മറ്റൊരു പോസ്റ്റും ഷെയര്‍ ചെയ്തിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കഠാരകള്‍ക്കിടയിലൂടെ നടന്നതുപോലെ അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ പരിഹാസരൂപേണ കുറിച്ചത്.
സ്വയം തിരുത്തുക, ചങ്ങലകളില്ലാതെ പൂട്ടിയിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായി. ആത്മകഥകളിലെ ധീരന്മാരെ ഇനി നിങ്ങള്‍ കഥകള്‍ കണ്ണാടിയില്‍ നോക്കി പറയുക. സ്വയം ആസ്വദിക്കുക. സന്തോഷിക്കുക. ഹരീഷ് പറയുന്നു. തനിക്ക് അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ. പക്ഷെ കുടുംബം പോറ്റണം. അതിനുള്ള അവകാശമുണ്ട്. ഈ രീതിയില്‍ പറയാനുള്ള ഒരു രോമം പണ്ട് കളിച്ച നാടകങ്ങളിലൂടെ തനിക്ക് മുളച്ചിട്ടുണ്ടെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.