“ഇന്ദ്രന്‍സ് ചെറുതായിട്ടെങ്കിലും ദേഷ്യപ്പെടുന്നത് കണ്ടത് അന്നാണ്’’ അദ്ദേഹം പറഞ്ഞ വാക്കുകൾ !! ; മേക്കപ്പ് ആര്‍ട്ടിസ്റ്റായ രജീഷ് ആര്‍ പൊതവൂര്‍ ആ അനുഭവം പങ്ക് വയ്ക്കുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമാ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ദ്രന്‍സ്. നിഷ്ക്കളങ്കത കൈ മുതലായുള്ള മലയാളസിനിമയിലെ അപൂര്‍വം കലാകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം പ്രേക്ഷക ഹൃദയങ്ങള്‍ നിറഞ്ഞ കയ്യടിയോടെ  സ്വീകരിക്കുമ്പോള്‍  ഇന്ദ്രന്‍സുമായുള്ള ഹൃദ്യമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രജീഷ് ആര്‍ പൊതവൂര്‍.

മലയാള സിനിമയില്‍ താന്‍ ഏറ്റവും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു വലിയ മനുഷ്യന്‍ ആണ് “ഇന്ദ്രന്‍സ് ഏട്ടന്‍” എന്ന് അദ്ദേഹം കുറിക്കുന്നു.  വാക്കുകള്‍ കൊണ്ട് എഴുതി വര്‍ണ്ണിക്കാന്‍ ആവുന്നതല്ല ആ മനസ്സ്. മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയില്‍ തൻ്റെതായ വ്യക്തിമുദ്രപതിപ്പിച്ച അഭിനയത്തില്‍ സജീവമായ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങളില്‍ കാലെടുത്തു വച്ചു.

കുടകമ്പി എന്ന അപരനാമത്തില്‍ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ആ മഹാ പ്രതിഭ തങ്ങളെപ്പോലുള്ള  സിനിമ ടെക്നീഷ്യന്‍മാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണെന്ന് രജീഷ് പറയുന്നു. വത്രലങ്കാര രംഗത്തുനിന്നും സിനിമയിലെത്തി ഇത്ര പേരും പ്രശസ്തിയും നേടിയിട്ടും ഒരിയ്ക്കലും വന്ന വഴി മറക്കാതെ വിനയ കുനിയനായി പിന്നെയും പിന്നെയും ഓരോ ചിത്രങ്ങളിലൂടെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു തരിമ്പ് പോലും താര ജാഡ ഇല്ലാത്ത അദ്ദേഹത്തിന്‍റെ മുഖമുദ്ര ലാളിത്യമാണെന്ന് രജീഷ് കുറിക്കുന്നു.  

ഒരുപാട് സിനിമകള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ചെറുതായിട്ടെങ്കിലും ദേഷ്യപ്പെടുന്നത് കണ്ടത് ” പൊരിവെയില്‍ ” എന്ന സിനിമയിലെ ഒരു കോസ്റ്റും അസിസ്റ്റൻ്റ്നോട് ആയിരുന്നുവെന്ന് രജീഷ് ഓര്‍ക്കുന്നു. ഒരിയ്ക്കല്‍ അദ്ദേഹത്തിന് ഇടാനുള്ള ഡ്രസ്സ് ഒരു കവറില്‍ ചുറ്റി കൂട്ടി എടുത്ത് വന്ന സ്റ്റാഫിനോട് അദ്ദേഹം പറയുന്നത് കേട്ട് അത്ഭുതം തോന്നി.

“അനിയാ,  ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയോടെ ശ്രദ്ധിക്കുക.. ഇത് വെറുതെ ചുറ്റി കൂട്ടിയിട്ട് ഇടേണ്ട സാധനമല്ല.. സ്ക്രീനിലെ കഥാപാത്രത്തിൻ്റെ പാതി ആണ് കോസ്റ്റും.. എന്നെ ഞാന്‍ ആക്കിയ ജോലി ആണ് നിങ്ങള്‍ ചെയ്യുന്നത്.. എല്ലാ ജോലിയിലും ദൈവീകത ഉണ്ട്.. ഒരു അയണ്‍ ബോക്സ് കൊണ്ടുവരൂ ഞാന്‍ സ്വയം ചെയ്യാം.. ഈ ജോലി ഇപ്പൊഴും അഭിമാനത്തോടെ എടുക്കാന്‍ താല്‍പര്യപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍.. പുതിയ ആളാണ് അല്ലേ.. ? സാരമില്ല ശരിയായിക്കോളും.. ചെറു ചിരിയോടെ അദ്ദേഹത്തിന്റെ പുറത്ത് ഒന്ന് തട്ടി…

ഇത്രയും പറഞ്ഞു അദ്ദേഹം അയണ്‍ ചെയ്യാനൊരുങ്ങിയെന്ന് രജീഷ് തന്‍റെ ഫെയിസ് ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published.