ആരെയും ഭയന്നിട്ടല്ല നിശബ്ദനായിരിക്കുന്നത്, സോഷ്യൽ മീഡിയയിലൂടെ ബുള്ളീംഗ് നടത്തിയവരോട് ; ബാല

കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാ താരമാണ് ബാല. ഇതിന് പ്രധാന കാരണം ബാലയുടെ രണ്ടാം വിവാഹവും അതിനെത്തുടര്‍ന്നുള്ള വിവാദങ്ങളും ആയിരുന്നു. മലയാളികള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു ബാലയുടെ രണ്ടാം വിവാഹം. ഒടുവില്‍ ചോദ്യങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ടാണ് ബാല എലിസബത്ത് എന്ന പെണ്‍ കുട്ടിയെ തന്‍റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്ക് വച്ച വീഡിയോയിലൂടെയാണ് താരത്തിന്‍റെ രണ്ടാം വിവാഹത്തിൻ്റെ വാര്‍ത്ത പുറം ലോകം അറിയുന്നത്. എന്നാല്‍ ഇത് പുതിയ വിവാദങ്ങള്‍ക്ക് കാരണമായി. ബാലയുടെ വധു അത്ര പോരാ എന്ന നിലയിലുള്ള വില കുറഞ്ഞ ഒട്ടനവധി കമന്‍റുകളും വിര്‍ച്വല്‍ ആക്രമണവും കൊണ്ട് താരത്തിന്‍റെ സോഷ്യല്‍ മീഡിയ പേജ് നിറഞ്ഞു.  സമൂഹ മാധ്യമത്തിലെ പല അഭിപ്രായപ്രകടനങ്ങളും പരിധി വിടുന്നവയായി. എന്നാല്‍ അപ്പൊഴൊന്നും ബാല പ്രതികരിച്ചില്ല.  

എന്നാല്‍ കഴിഞ്ഞ ദിവസം ബാല പങ്ക് വച്ച ഒരു വീഡിയോ തനിക്കെതിരെ സോഷ്യല്‍ മീഡിയ ബുള്ളീംഗ് നടത്തുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ് ഒരു വിഭാഗം വാദിക്കുന്നത്. ഈ വീഡിയോ വളരെ വേഗം വയറലായി.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി താന്‍ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്ന് ബാല ഈ വീഡിയോയില്‍ പറയുന്നു. എന്നാല്‍ താന്‍ നിശബ്ദനായി ഇരിക്കുകയാണ്. പക്ഷേ അതിനര്‍ഥം താന്‍ ആരെയെങ്കിലും ഭയന്നിരിക്കുക ആണെന്നല്ലന്നും അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പങ്ക് വച്ച വീഡിയോയില്‍ പറയുന്നു.  നിര്‍ദ്ധനനായ കുട്ടിക്ക് മൊബൈല്‍ വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട  വിഡിയോയിലാണ് ബാല ഇക്കാര്യം സൂചിപ്പിച്ചത്.   

മലയാളി ഗായിക അമൃത സുരേഷിനൊപ്പമായിരുന്നു ബാലയുടെ ആദ്യ വിവാഹം. 2010ല്‍ ആയിരുന്നു ഇത്. എന്നാല്‍ കേവലം ഒമ്പതു വര്‍ഷത്തിനു ശേഷം ഇവര്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു കുട്ടിയുണ്ട്.

Leave a Reply

Your email address will not be published.