ധനുഷിൻ്റെ സഹോദരിയുടെ സുഹൃത്തിൻ്റെ സുഹൃത്ത് ; ധനുഷിൻ്റെ വിവാഹത്തെ വരെ ബാധിച്ച ആ പ്രണയം

തമിഴിലെ മുഖ്യധാരാ നായക നടന്മാരില്‍ ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെട്ട അപൂര്‍വം ചില നടന്മാരില്‍ ഒരാളാണ് ധനുഷ്. തന്‍റെ കലാ ജീവിതത്തില്‍ നിരവധി ഉയരങ്ങള്‍ വെട്ടിപ്പിടിച്ച ധനുഷിന്‍റെ വ്യക്തി ജീവിതത്തില്‍, നിരവധി വിവാദങ്ങള്‍ പിന്‍ തുടര്‍ന്നിട്ടുണ്ട്. ഇതില്‍ ഒന്നായിരുന്നു ഉലക നായകന്‍ കമലഹാസ്സാന്‍റെ മകള്‍ ശ്രുതി ഹാസനുമായുള്ള പ്രണയം.  ഇത്തരം ഒരു റൂമര്‍ ധനുഷിൻ്റെ വിവാഹ ജീവിതത്തെപ്പോലും കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ധനുഷിൻ്റെ സഹോദരിയുടെ സുഹൃത്തായിരുന്നു  ഐശ്വര്യ. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നപ്പോള്‍ ഇത് ആദ്യം നിഷേധിച്ച ഇവര്‍ പിന്നീട് 2004 നവംബർ 18നു വിവാഹിതരാവുകയായിരുന്നു. രജിനികാന്തിൻ്റെ വീട്ടില്‍ വച്ച് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. 

2011 ലാണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ത്രി ആയിരുന്നു ചിത്രം. ചിത്രത്തില്‍ ധനുഷിനൊപ്പം നായികയായി എത്തിയത് ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും ഉലകനായകന്‍റെ മകളുമായ ശ്രുതി ഹാസനായിരുന്നു. ഇതിന്‍റെ ചിത്രീകരണത്തിനിടെ ആണ് ശ്രുതിയും ധനുഷും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്.

വെറും ഒരു ഗോസ്സിപ്പായി ഉയര്‍ന്നു വന്ന ഈ വാര്‍ത്ത ഐശ്വര്യയുടെയും
ധനുഷിന്‍റെയും വിവാഹ ജീവിതത്തെപ്പോലും മോശമായി ബാധിച്ചിരുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളൊന്നും താന്‍ കാര്യമാക്കാറില്ലന്നായിരുന്നു ഇതേക്കുറിച്ചുള്ള ശ്രുതിയുടെ മറുപടി.    

ധനുഷ് തന്‍റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ ശ്രുതി ധനുഷ് തന്നെ  കലാപരമായി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചു. ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറയുന്നതുകൊണ്ട് ആ ബന്ധത്തെ ഉപേക്ഷിച്ചു കളയാന്‍ താന്‍ ഒരുക്കമല്ലന്നും, അതുകൊണ്ട് തന്നെ ഒരിക്കലും ആളുകള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച്‌ ചിന്തിക്കാറില്ലന്നും വിശദീകരിച്ചു. പിന്നീട് ഈ ഗോസിപ്പുകളൊക്കെ അവസാനിക്കുന്നത് ഐശ്വര്യ തന്നെ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയപ്പോഴായിരുന്നു. ശ്രുതിയെയും ധനുഷിനെയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ കഴമ്പില്ലാത്തതാണെന്ന് വിശദീകരിച്ച ഐശ്വര്യ
ഈ പ്രണയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നും മീഡിയയോട് പറയുകയുണ്ടായി. ഇതോടെയാണ് ഈ വിവാദങ്ങള്‍ക്ക് അറുതി വരുന്നത്.

Leave a Reply

Your email address will not be published.