അടുത്ത ഒരു കോള്‍ വരുമ്പോഴേക്കും താന്‍ ബോര്‍ഡര്‍ കടന്നിട്ടുണ്ടാകും. കാരണം ഇവിടെ നിന്നാല്‍ മീഡിയക്കാരോ മറ്റോ തനിക്ക് പണി തരും ; ഷെയിന്‍ നിഗം

അമൃത ടി വി യിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ തിരശീലയ്ക്ക് മുന്നിലേക്ക് കടന്നു വന്ന താരമാണ് ഷെയിന്‍ നിഗം. പിന്നീട് മുഖ്യധാര സിനിമയിലേക്കുള്ള ചുവടു മാറിയ ഷെയിന്‍ താന്തോന്നി, അൻവർ എന്നീ ചിത്രങ്ങളില്‍  ബാലതാരമായി തന്‍റെ സിനിമാ ജീവിതം ആരംഭിച്ചു. രാജീവ് രവി സംവിധാനം നിര്‍വഹിച്ച അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രമാണ് അഭിനയജീവിതത്തില്‍ നാഴികക്കല്ലായി മാറുന്നത്.  തുടർന്നു 2016 ൽ പുറത്തിറങ്ങിയ  കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി ചുവടുറപ്പിക്കുകയും ചെയ്തു.

വളരെ മിനിമല്‍ ആയ അംഗ വിക്ഷേപങ്ങള്‍ കൊണ്ട് അതിഭാവുകത്വമില്ലാത്ത അഭിനയശൈലി പിന്‍ തുടരുന്ന ഇദ്ദേഹം യുവ നടന്മാരില്‍ ഏറെ ശ്രദ്ധേയനാണ്. ഷെയിന്‍റെ കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.  

സിനിമക്കുമപ്പുറത്തുള്ള തന്‍റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹം വിവരിക്കുകയുണ്ടായി. തനിക്ക്  മ്യൂസിക് ഉണ്ടാക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞ അദ്ദേഹം അതോടൊപ്പം തന്നെ ഡാന്‍സ്ചെ യ്യുന്നതും ഏറെ  ഇഷ്ടമാണെന്ന് കൂട്ടിച്ചേര്‍ത്തു. കഥകള്‍ ആലോചിക്കുന്നതും, ഒപ്പം എന്തെങ്കിലും എഴുതുന്നതും, ബൈക്ക് റേസിങ് ചെയ്യുന്നതും ഇഷ്ടമാണെന്ന്  താരം പറയുന്നു. അതുപോലെ തന്നെ തനിക്ക് ഓരോ സമയത്തും ഓരോ ഇഷ്ടങ്ങളായിരിക്കുമെന്നും ഷെയിന്‍ തുടര്‍ന്നു.  

താന്‍ പൊതുവേ ഒന്നിന്നും ടെന്‍ഷന്‍ അടിക്കുന്ന ആളല്ലെന്നു പറഞ്ഞ ഷെയിന്‍ തനിക്ക് സന്തോഷം വന്നാല്‍ അത് മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കുമെന്നും വിശദീകരിച്ചു. ദേഷ്യം വന്നാല്‍ പെട്ടന്നു  പ്രതികരിക്കുമെന്നും എന്നാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ബൈക്ക് എടുത്ത് എങ്ങോട്ടെങ്കിലും യാത്ര ചെയ്യാറുമുണ്ട്. ഷെയിന്‍ പറയുന്നു.     

പലപ്പോഴും ഓപ്പണ്‍ ആയി പ്രതികരിച്ച്‌ കഴിഞ്ഞ് അടുത്ത ഒരു കോള്‍ വരുമ്പോഴേക്കും താന്‍ ബോര്‍ഡര്‍ കടന്നിട്ടുണ്ടാകും. കാരണം ഇവിടെ നിന്നാല്‍ മീഡിയക്കാരോ മറ്റോ തനിക്ക് പണി തരുമെന്ന് അറിയാം അതുകൊണ്ട് അതിന് മുന്‍പ് കടന്നുകളയുമെന്നും താരം തമാശരൂപേണ പറയുന്നു. വലിയ പെരുന്നാള്‍ ആണ് ഷെയ്നിൻ്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Leave a Reply

Your email address will not be published.