കോടിക്കണക്കിന് നക്ഷത്രങ്ങളും മമ്മൂട്ടിയും തമ്മിലെന്ത് ? മമ്മൂട്ടിയെ കുറിച്ച് നൈല ഉഷ

മലയാളിക്ക് ഇന്നും ഉത്തരം ഇല്ലാത്ത ചോദ്യമാണ് മമ്മൂട്ടിയുടെ സൌന്ദര്യത്തിൻ്റെ പിന്നിലുള്ള രഹസ്യം. വര്‍ഷങ്ങള്‍ പതിറ്റാണ്ടുകളായി മുന്നോട്ട് പോകുമ്പോഴും അദ്ദേഹത്തിന്‍റെ വയസ്സ് മാത്രം പിന്നിലേക്കാണ്  സഞ്ചരിക്കുന്നത്. ചിട്ടയായ വ്യായാമക്രമവും ആഹാരരീതികളുമാണ് ഈ പ്രായത്തിലും അദ്ദേഹത്തെ ചെറുപ്പമാക്കി നിലനിര്‍ത്തുന്നത്. മലയാളത്തില്‍ നിരവധി താരങ്ങള്‍ വന്നു പോകുമ്പോഴും രൂപഭംഗിയുടെ കാര്യത്തില്‍ മമ്മൂട്ടി ഇരിക്കുന്ന തട്ട് എന്നും താണ് തന്നെ ഇരിക്കും. പഴശിരാജയുടെ ചിത്രീകരണ സമയത്ത് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞത് തനിക്ക് മുന്നില്‍ നില്‍ക്കുന്നത് വടക്കന്‍ വീരഗധയിലെ ചന്തു ആണോ എന്ന സംശയം തോന്നി എന്നാണ്. സിനിമയ്ക്ക് അകത്തു നില്‍ക്കുന്നവര്‍ തന്നെ ഇത്തരം ഒരു വികാരത്തോടെ നോക്കിക്കാണുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നതിന് ഇതിലും വലിയ ഒരു ഉദാഹരണം വേറെ വേണോ. ചലചിത്ര ലോകത്തെ നിരവധി അഭിനേതാക്കള്‍ മമ്മൂട്ടിയുടെ ആരാധകര്‍ ആണ്. അത്തരത്തില്‍ അദ്ദേഹത്തിന്‍റെ വലിയ ഒരു ആരാധികയാണ് നൈല ഉഷ.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ അവര്‍ ഈ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. കൂടാതെ ഫെയിസ് ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രവും നൈല ഉഷ പങ്കുവച്ചു. കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ തനിക്ക് ഓരോ തവണ മമ്മൂട്ടിയെ കാണുമ്പോഴും തോന്നുന്നത്. ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ തന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ് എന്നും  നൈല ഉഷ മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.

നൈല ഉഷ മലയാള സിനിമയിലേക്കെത്തിയത് മമ്മൂട്ടി നായകനായ കുഞ്ഞനന്തൻ്റെ കട എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട്  ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച ഗ്യാങ്സ്റ്ററിലും അഭിനയിച്ചു. മമ്മൂട്ടി തന്നെയായിരുന്നു ഇതിലേയും നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.  

പൊറിഞ്ചു മറിയം ജോസ്,  ലൂസിഫര്‍ എന്നിവയാണ് നൈലയുടേതായി അവസാനം ഇറങ്ങിയ ചിത്രങ്ങള്‍. നിലവില്‍ ദുബായിലുള്ള ഒരു റേഡിയോ ചാനലില്‍ ആര്‍ ജെ ആണ് നൈല ഉഷ.

Leave a Reply

Your email address will not be published.