മികച്ച നടനാകുക, സിനിമ നിര്‍മ്മിക്കുക എന്നത് പോലെ തന്‍റെ മറ്റൊരു തീവ്രമായ ആഗ്രഹം വെളിപ്പെടുത്തി ഉണ്ണീ മുകുന്ദന്‍.

യുവനടന്‍മാരില്‍ ഏറ്റവും സെലക്ടീവ് ആയി സിനിമ ചെയ്യുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. നന്നേ ചെറിയ പ്രായത്തില്‍ തന്നെ ഒരു കുടുംബ സുഹൃത്ത് വഴി മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ലോഹിതദാസിൻ്റെ അടുക്കല്‍ അഭിനയ മോഹവുമായി എത്തിയ ചെറുപ്പക്കാരനെ അവസാന നിമിഷം വരെ ലോഹി ചേര്‍ത്തു നിര്‍ത്തി. നിര്‍ഭാഗ്യവശാല്‍ ഉണ്ണിയുടെ സിനിമാ ജീവിതത്തിന് തുടക്കം കുറിയ്ക്കാന്‍ അദ്ദേഹത്തിനായില്ലങ്കിലും ഉണ്ണിയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴികാട്ടി ആയത് ലോഹിയുമായുള്ള അടുപ്പം തന്നെ ആയിരുന്നു. തന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ തന്നെ നായകനായി അരങ്ങേറിയ ഉണ്ണി ഇന്ന് യുവാക്കളുടെ ഹരമാണ്. മലയാളത്തിലെ മിനിമം ഗ്യാരന്‍റി ഉള്ള നടനാണ് ഉണ്ണീ ഇന്ന്. എന്നാല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് തീവ്രമായ മറ്റൊരു ആഗ്രഹം ഉണ്ടെന്ന് ഉണ്ണി വെളിപ്പെടുത്തി. മികച്ച നടനാകുക, സിനിമ നിര്‍മ്മിക്കുക എന്നത് പോലെ തന്നെ അതി തീവ്രമായ മറ്റൊരഗ്രഹമാണ് അതെന്നും ഉണ്ണി പറയുന്നു. 

ഇന്നും സഫലമാകാതെ തന്നെ കൊതിപ്പിക്കുന്ന മറ്റൊരു ആഗ്രഹം ആണ് ഒരു ചിത്രം സംവിധാനം നിര്‍വഹിക്കുക എന്നത്. എന്നാല്‍ വൈകാതെ താന്‍ ആ ലക്ഷ്യത്തില്‍ എത്തുമെന്ന് ഉണ്ണി വ്യക്തമാക്കി. 

ഇതുവരെയുള്ള  തന്‍റെ വ്യക്തിഗത നേട്ടങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച ഉണ്ണി,   “ഉണ്ണി മുകുന്ദന്‍ ഫിലിംസ്”എന്ന നിര്‍മ്മാണ കമ്പനി ആരംഭിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വച്ചു. തന്‍റെ ആ സംരംഭത്തിലൂടെ കുറച്ച്‌ പേര്‍ക്ക് തൊഴില്‍ നല്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച  നടനാണ് ഉണ്ണി മുകുന്ദന്‍.

Leave a Reply

Your email address will not be published.