ചിലർ ദാരിദ്ര്യത്തിൻ്റെയും, ശരീരിക അവസ്ഥകളെയും സ്ട്രറ്റജിയാക്കി ; ഒരുനാള്‍ എല്ലാ സത്യങ്ങളും പുറത്തു വരും !! വീണ്ടും ന്യായീകരിച്ച് കിടിലം ഫിറോസ്

ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ 3 ലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റു വാങ്ങിയ വ്യക്തിയായിരുന്നു കിടിലം ഫിറോസ്. ആര്‍ ജെ ആയും, സോഷ്യല്‍ മീഡിയയില്‍ എണ്ണമറ്റ ഫാന്‍ ഫോളോയിംഗുമായും ബിഗ് ബോസ് ഹൌസിലേക്കെത്തിയ ഫിറോസ് തിരിച്ചിറങ്ങിയത് ഒരുപിടി ഹേറ്റേര്‍സിനെയും സമ്പാതിച്ചുകൊണ്ടായിരുന്നു. ഒരുപക്ഷേ ഇത്തവണത്തെ സീസണില്‍ ഏറ്റവും അധികം “പൊങ്കാല” ഏറ്റു വാങ്ങിയത് കിടിലം ഫിറോസ് ആണ്. എന്നാല്‍ തന്‍റെ നിലപാടുകളെയൊക്കെയും ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. 

റോ ആൻഡ് റിയൽ ആയിട്ടാണ് താൻ ബിഗ് ബോസ് ഹൗസിൽ നിന്നതെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. താന്‍ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയായിരുന്നു മത്സരത്തിലുടനീളം പെരുമാറിയത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. ഒരു ഷോയ്ക്ക് വേണ്ടി നമ്മളെ പോളീഷ് ചെയ്ത് മറ്റൊരു വ്യക്തിയാക്കി അതിനുള്ളിലേയ്ക്ക് കൊണ്ട് പോകുന്നത് കള്ളത്തരമാണ്. ഒരു കാലത്ത് അത് തിരിച്ചറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്തുകൊണ്ടാണ് എല്ലായിപ്പോഴും കുറ്റം പറയുന്ന രീതി പിന്‍തുടരുന്നതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി. തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൂറ് ശതമാനം സത്യസന്ധമായ ഉത്തരം പറയും. അത് ഒരുപക്ഷേ ഇന്ന്  വിവാദമായാലും നാളെ ഒരു കാലത്ത് ഏതാണ് കള്ളമെന്നും ഏതാണ്  സത്യമെന്നും തിരിച്ചറിയും. എങ്ങനെയാണ് മൂന്നര കോടി മലയാളികൾ പറ്റിക്കപ്പെട്ടതെന്ന് മനസ്സിലാവുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. 

യഥാർത്ഥ ജീവിതത്തിൽ വളരെ ശാന്തമായി സംസാരിക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്താണ് പൊളി ഫിറോസെന്നു കിടിലം പറയുന്നു. പ്രേക്ഷകരുടെ ഇഷ്ടത്തെ സ്വീകരിക്കുന്ന രീതിയിലാണ് മണി കളിച്ചതെന്ന് പറയുന്ന ഫിറോസ്, ഒരാള്‍ ദാരിദ്ര്യത്തിൻ്റെയും, മറ്റൊരാള്‍ ശരീരിക അവസ്ഥകളെയും സ്ട്രറ്റജിയാക്കിയാണ് കളിച്ചതെന്നും പറയുന്നു. മറ്റുള്ളവരിലേയ്ക്ക് കയറി കളിക്കുന്ന രീതി ആയിരുന്നു ഫിറോസ് ഉപയോഗിച്ചത്. അത് പരിധിക്കപ്പുറം വര്‍ക്കൌട്ട് ആയെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ചില മത്സരാർത്ഥികളെ ഉന്നം വച്ചുകൊണ്ടുള്ള കിടിലം ഫിറോസിന്‍റെ ഈ പ്രസ്താവന കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി.

Leave a Reply

Your email address will not be published.