‘മരണശേഷം ഞാനത് ദാനം ചെയ്യും’ മോഹന്‍ലാല്‍ ; യു എ ഇയിൽ വെച്ചായിരുന്നു തൻ്റെ ആ തീരുമാനം ശരിയായിരുന്നു എന്ന് ആവർത്തിച്ചത് !

കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തെ ഒന്നാകെ ബാധിച്ചെങ്കിലും
ഈ രോഗത്തിന്‍റെ തീവ്രത ദുരന്ത മുഖത്ത് നിന്ന് നേരില്‍ കാണുകയും അതിൻ്റെ ഭവിഷത്തുകള്‍ ആദ്യം അനുഭവിക്കുകയും ചെയ്ത കൂട്ടരാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. അവശനിലയിലായ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ജീവന്‍ തന്നെ ബലി കഴിക്കേണ്ടി വന്ന നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്.   

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നഴ്‌സ് ദിനമായ മെയ് 12ന്, രാപകല്‍ വ്യത്യാസമില്ലാതെ സേവനം അനുഷ്ടിച്ച യു എ ഇയിലെ നേഴ്സുമാരെ മോഹന്‍ലാല്‍ തന്നെ നേരില്‍ വിളിച്ച് സംസാരിക്കുകയുണ്ടായി. കൂടാതെ അന്നാട്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് സംസാരിച്ച അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് സന്ദര്‍ശിക്കുമെന്ന ഉറപ്പും നല്കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്.  

കലാ മേഘലയിലെ പ്രവര്‍ത്തന മികവിനുള്ള ആദരവ് എന്നോണം യൂ ഏ ഈ ഗവണ്‍മെന്‍റ് നല്കിയ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം യുഎഇയില്‍ എത്തിയ അദ്ദേഹം അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെത്തി ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് സംസാരിച്ചു.  

വ്യാധിയുടെയും വറുതിയുടെയും കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി അറിയിച്ച അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന് നേരിട്ട് നന്ദി അറിയിക്കുകയും ചെയ്തു.   തന്‍റെ മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതായി അറിയിച്ച അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരുടെ പ്രയത്‌നം കാണുമ്പോള്‍ തന്‍റെ ആ തീരുമാനം വളരെ ശരിയയിരുന്നു എന്ന് തോന്നുന്നതായും പറയുകയുണ്ടായി.

മഹാമാരിയുടെ  സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരുമെന്ന് മോഹന്‍ലാല്‍ പറയുന്നു.  ആരോഗ്യ പ്രവര്‍ത്തകരുടെ നിലവിലെ ജീവിതം സിനിമയാക്കുമോ എന്ന അവരിലൊരാളുടെ ചോദ്യത്തിന്,  തീര്‍ച്ചയായും അത്തരമൊരു സിനിമ നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ വാക്ക് നല്കുകയും ചെയ്തു.

Leave a Reply

Your email address will not be published.