“മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും പല ചിത്രങ്ങളും പിന്‍തിരിപ്പനാണ്” ദേവാസുരം, ആറാം തമ്പുരാന്‍, വല്ല്യേട്ടന്‍, ധ്രുവം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളെ വിമര്‍ശിച്ച് ചിന്താ ജെറോം

ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ സ്വന്തമാക്കിയ വ്യക്തിയാണ് നിലവില്‍ യുവജന കമ്മിഷൻ അധ്യക്ഷയായി സേവനം അനുഷ്ഠിക്കുന്ന ചിന്താ ജെറോം. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിൽ ആണ് കേരള സർവകലാശാലയിൽ നിന്നും ചിന്ത ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.  തൻ്റെ ഗവേഷണത്തിന് ആസ്പദമായ വിഷയത്തെക്കുറിച്ചും അതില്‍ നിന്നും മനസിലാക്കിയ കാര്യങ്ങളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ വിശദീകരിക്കുകയുണ്ടായി.

താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലില്‍ൻ്റെയും ഈ രണ്ട് ചിത്രങ്ങള്‍ വീതമാണ് ഫോക്കസ് ചെയ്തതെന്ന് ചിന്ത പറയുന്നു. ദേവാസുരം, ആറാം
തമ്പുരാന്‍, ധ്രുവം, വല്യേട്ടന്‍ എന്നീ ചിത്രങ്ങളില്‍ പല പിന്തിരിപ്പന്‍
പൊതുബോധങ്ങളും  നവ മുതലാളിത്തം എങ്ങനെ ഭംഗിയായി വില്‍ക്കാമെന്നും കാണിച്ചു തരുന്നതായി ചിന്ത പറയുന്നു. അച്ഛനാരാണെന്ന് നായകനോട് വ്യക്തമായി പറയില്ലെങ്കിലും എല്ലാം കൊണ്ടും വളരെ യോഗ്യനായ ഒരാളാണെന്നും രാജരക്തമാണെന്നും പറയുന്ന ദേവാസുരത്തിലെ കഥാപാത്രം, സുഹൃത്ത് പേരു വിളിച്ചിട്ടും നില്‍ക്കാതെ തമ്പുരാന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ മാത്രം നില്‍ക്കുന്ന ആറാം തമ്പുരാനിലെ നായകന്‍, രാഷ്ട്രീയത്തെയും നീതിന്യായ വ്യവസ്ഥയെയും നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്ന ധ്രുവത്തിലെ നാട്ടുപ്രമാണി എന്നിവയൊക്കെ ഫ്യൂഡല്‍ നാടുവാഴിത്തത്തിൻ്റെ നൊസ്റ്റാള്‍ജിയയാണെന്ന്  ചിന്ത പറയുന്നു.അതിമാനുഷര്‍ മാറി ചെറിയ ജോലി ചെയ്തു ജീവിക്കുന്ന നായകന്മാര്‍ വീണ്ടും വന്നു തുടങ്ങുന്നത് ‘ഫോര്‍ ദ് പീപ്പിള്‍’ എന്ന ചിത്രത്തിന്‍റെ കാലഘട്ടത്തിലാണെന്ന് ചിന്ത പറയുന്നു. രണ്ടായിരത്തിനു ശേഷമുള്ള മിക്ക സിനിമകളിലും, ആഗോളീകരണകാലത്തെ മാറിയ ജീവിത ശൈലിയുടെ ചിഹ്നങ്ങള്‍ ഉണ്ടെന്നും ചിന്ത വിശദീകരിക്കുന്നുണ്ട്. ചാപ്പാ കുരിശിലെ  ഐഫോണും, ബാംഗ്ലൂര്‍ ഡേയ്‌സിലെ മെട്രോ കള്‍ച്ചറും, ജേക്കബിൻ്റെ സ്വര്‍ഗരാജ്യത്തിലെയും ഡയമണ്ട് നെക്ലേസിലെയും ക്രെഡിറ്റ് കാര്‍ഡുമൊക്കെ ആഗോളവത്ക്കരിക്കപ്പെട്ട ജീവിതത്തില്‍ വന്ന മാറ്റങ്ങളെ  സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണെന്നും ചിന്ത അഭിപ്രായപ്പെട്ടു.  

‘ചുംബനം, സമരം, ഇടതുപക്ഷം’, ‘ചങ്കിലെ ചൈന’, ‘അതിശയപ്പത്ത്’ തുടങ്ങിയ കൃതികളുടെ രചയിതാവുകൂടിയാണ് ചിന്ത.

Leave a Reply

Your email address will not be published.