സമൂഹ മാധ്യമത്തിലൂടെ സ്വകാര്യ ചിത്രം പ്രചരിപ്പിക്കുന്നു ; പരാതിയുമായി നടി.

കഴിഞ്ഞ ഏതാനം ദിവസ്സങ്ങളായി ഒരു ഭോജ്പുരി നടിയുടെ സ്വകാര്യചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നു തന്‍റെ ലീക്കായ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കണമെന്ന്  ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ സ്വന്തം സഹോദരി വിവാഹിതയായി തൊട്ടടുത്ത ദിവസം ആരെങ്കിലും അവരുടെ ആദ്യരാത്രിയുടെ വീഡിയോ പ്രചരിപ്പിച്ചാല്‍ നിങ്ങള്‍ അതിനോടു അനുകൂലമായ നിലപാടെടുക്കുമോ എന്ന് താരം സമൂഹ മാധ്യത്തിലൂടെ
ചോദിച്ചു. 

മറ്റാരോ തൻ്റെ അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വഴി പോസ്റ്റു ചെയ്യുയകയായിരുന്നെന്നും ഇങ്ങനെ ചെയ്തത് കൊണ്ട് എന്തു തരം ആനന്തമാണ് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ലന്നും ഇവര്‍ ചോദിക്കുന്നു.  

സമാനമായ മറ്റൊരു സാഹചര്യവും അടുത്തിടെ ഉണ്ടായി. ഒരു  പ്രമുഖ ഭോജ്പുരി നടിയുടേതെന്ന് കരുതുന്ന ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ  വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പ്രസ്തുത നടിയുടെതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  

സമൂഹ മാധ്യമത്തിലൂടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കപ്പെടുമ്പോള്‍, ഏറ്റവും അധികം അധിക്ഷേപം ഏല്‍ക്കേണ്ടി വരുന്നത് പൊതുവേ സ്ത്രീകളാണ്. ഇങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ സ്ത്രീകളെയാണ് പൊതുവേ സമൂഹം കുറ്റപ്പെടുത്തുന്നതും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്നതും. എന്നാല്‍ ഒരിയ്ക്കല്‍ പോലും അവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനോ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്നതിനോ ആരും ശുഷ്ക്കാന്തി കാണിക്കാറില്ല. 

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന  കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്.  2019-ല്‍ മാത്രം 44,546 സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.   ആ നടി ചോദിച്ചതുപോലെ, ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്ക് വിഗ്നം വരുത്തുന്നതിലൂടെ എന്ത് തരം ആനന്തമാണ് സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ലഭിക്കുന്നതെന്നത് ആലോചിക്കേണ്ട വിഷയം തന്നെയാണ്.

Leave a Reply

Your email address will not be published.