‘സൈബര്‍ ലൈംഗിക പീഡനത്തിനിരയാകുന്നു ; ആളുകള്‍ സ്വയംഭോഗവുമായോ, വിരലിനെക്കുറിച്ചോ ബന്ധപ്പെടുത്തി പരാമര്‍ശിക്കാത്ത ഒരു പോസ്റ്റ് പോലുമില്ല’ സ്വര ഭാസ്കര്‍

ഒരു നടി എന്നതിലുപരി രാഷ്ട്രീയമായ വിഷയങ്ങളില്‍ നിലപാടെടുക്കുന്നതില്‍ മുന്‍പന്തിയിലാണ് സ്വരാ ഭാസ്‌കര്‍. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ നിരവധി വിമര്‍ശങ്ങള്‍ ഇവര്‍ ഏറ്റു വാങ്ങാറുണ്ട്.  കഴിഞ്ഞ ദിവസം ഇന്സ്ടഗ്രാമില്‍ ഇതുമായി ബന്ധപ്പെടുത്തി സ്വര ഭാസ്കര്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയുണ്ടായി.  2018ല്‍ ഇറങ്ങിയ  ‘വീരേ ഡി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലെ രംഗവുമായി തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ പലരും ബന്ധിപ്പിക്കുന്നുവെന്ന് സ്വര പറയുന്നു. 

സ്വരയുടെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയ  ഒരു വെര്‍ച്വല്‍ ഇടമാണ്. എന്നാല്‍ കാണുമ്പോള്‍ പാലിക്കുന്ന മാന്യതയും സാമൂഹിക മര്യാദയും സോഷ്യല്‍ മീഡിയയില്‍ ആരും പാലിക്കാറില്ല. തന്‍റെ വീരേ ഡി വെഡ്ഡിംഗ് എന്ന ചിത്രം  പുറത്തുവന്നതിനുശേഷം ഒരു പുഷ്പത്തിൻ്റെ ഫോട്ടോ പോലും തനിക്ക് പോസ്റ്റ് ചെയ്യുവാന്‍ കഴിയുന്നില്ല. പലപ്പോഴും ആളുകള്‍ സ്വയംഭോഗവുമായോ, വിരലിനെക്കുറിച്ചോ ബന്ധപ്പെടുത്തി പരാമര്‍ശിക്കാത്ത ഒരു പോസ്റ്റ് പോലുമില്ല എന്ന് സ്വര പരാതിപ്പെടുന്നു. 

അത്തരം പ്രവര്‍ത്തികള്‍ സൈബര്‍ ലൈംഗിക പീഡനത്തിന് തുല്യമാണെന്നു നടി പറയുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുന്നതിലൂടെ താന്‍ ശക്തയായതായി തോന്നുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാത്രവുമല്ല മതഭ്രാന്തിനെയും ഭീഷണിപ്പെടുത്തലുകളെയും വെറുക്കുന്നവര്‍ ആരും വെര്‍ച്വല്‍ ഇടം ഉപേക്ഷിക്കരുതെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ വിഷയുമായി ബന്ധപ്പെട്ട് ഒരു ട്വീറ്റ് ഷെയര്‍ ചെയ്തതിന് ശേഷം സ്വര സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയ ആയിരുന്നു.   ഇന്ത്യയിലെ ചിലര്‍ ഹിന്ദുത്വ ഭീകരതക്കെതിരെ മൌനം പാലിക്കുകയും  അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന താലിബാന്‍ ഭീകരതയെ വിമർശിക്കുകയും ചെയ്യുന്ന നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു സ്വരയുടെ ട്വീറ്റ് ചെയ്തത്. സ്വരയുടെ ഈ ട്വീറ്റ് പലരെയും പ്രകോപിപ്പിക്കുകയുണ്ടായി. ഇതേത്തുടർന്നു   ‘സ്വര ഭാസ്‌കറിനെ അറസ്റ്റ് ചെയ്യുക’ എന്ന ഹാഷ്ടാഗ് ഉയര്‍ന്നു വന്നു. കൂടാതെ സ്വര  ‘മതവികാരം’ വ്രണപ്പെടുത്തിയെന്ന് പലരും ആരോപിക്കുകയും ചെയ്തു.  

2018 ല്‍ ഹിന്ദിയില്‍ റിലീസ് ചെയ്ത നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന കോമഡി ചിത്രമായിരുന്നു വീരേ ഡി വെഡ്ഡിംഗ്. ‘ദി വെഡ്ഡിംഗ് റിംഗര്‍’ എന്ന അമേരിക്കന്‍ ചിത്രത്തിൻ്റെ റീമേക്കായിരുന്നു വീരേ ഡി വെഡ്ഡിംഗ്.

Leave a Reply

Your email address will not be published.