ക്യാമറമാൻ കാരണം ഒറ്റഷോട്ടിൽ ചിത്രീകരിച്ച ക്ലൈമാക്സ് രംഗം വീണ്ടും ചിത്രീകരിക്കേണ്ടി വന്ന അവസ്ഥ !

മലയാള സിനിമയില്‍ താര പരിവേഷം ഇല്ലാത്ത നിരവധി നടന്‍മാരുണ്ട്. ഇവരൊന്നും തന്നെ വലിയ താരങ്ങളോ കോടികള്‍ പ്രഫലമായി വാങ്ങുന്നവരോ മുന്തിയ വാഹ്നത്തില്‍ സഞ്ചരിക്കുന്നവരോ അല്ല. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമൂക്കോയ തുടങ്ങി ഒരുപിടി പേരുകള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അത്തരത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ നടനാണ് നന്ദു.  മികവുറ്റ വേഷങ്ങള്‍ ചെയ്ത് മികച്ച നടന്മാരുടെ പട്ടികയില്‍ സ്ഥാനമുറപ്പിച്ച അദ്ദേഹം ഹാസ്യ രസ പ്രധാനമായ കഥാപാത്രങ്ങളില്‍ നിന്നു തുടങ്ങി അഭിനയ മികവുകൊണ്ട് പതിയെ സ്വാഭാവനടനിലേക്കു ചുവടു മാറ്റുകയായിരുന്നു.  സ്പിരിറ്റിലെ മദ്യപാനിയായ മണിയന്‍ എന്ന വേഷമാണ് നന്ദുവിൻ്റെ കരിയറിലെ പുതിയ മാറ്റത്തിലേക്ക് വഴി തെളിച്ചത് എന്ന് വേണമെങ്കില്‍ പറയാം.  

നന്ദുവിൻ്റെ സിനിമാ യാത്രകള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ട്. പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി കഥാപാത്രങ്ങള്‍ നന്ദുവിനെ തേടി എത്തുകയുണ്ടായി. ഒടിയനിലെ എഴുത്തച്ഛന്‍, ലൂസിഫറിലെ മന്ത്രി പീതാംബരന്‍ അങ്ങനെ ഒരുപിടി കഥാപാത്രങ്ങളെ നന്ദു എന്ന നടന്‍ മികവുറ്റതാക്കി. 

ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയില്‍ സംഭവിച്ച കാര്യം അദ്ദേഹം വിവരിക്കുകയുണ്ടായി. അഭിനയിച്ച സമയത്ത് ഏറ്റവും മികച്ചത് എന്ന് തോന്നിയ പല രംഗങ്ങളും പിന്നീട് സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതെ വന്നതിനെക്കുറിച്ച് നന്ദു പറഞ്ഞു.  

മോഹന്‍ലാല്‍ ഒറ്റഷോട്ടില്‍ മനോഹരമാക്കിയ ഒരു സീനില്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ എല്ലാവരും ഹാപ്പി ആയിരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ആയിരുന്നു ചിത്രീകരിച്ചത്. ആദ്യ ടേക്കില്‍ തന്നെ അത് ഓകെ ആയിരുന്നു.   പെട്ടെന്നാണ് ക്യാമറ ഓണ്‍ ആയിരുന്നില്ല എന്ന കാര്യം ക്യാമറാമാൻ്റെ അസിസ്‌റ്റന്റ് വന്നുപറയുന്നത്. ഇത് കേട്ട് പ്രിയദര്‍ശന്‍ ആകെ വല്ലാതെ ആയെന്നു നന്ദു പറയന്നു.

Leave a Reply

Your email address will not be published.