അവിശ്വസനീയം ! സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെയും കുഞ്ചാക്കോ ബോബന്‍റെയും ആദ്യ പ്രതിഫലം എത്രയായായിരുനെന്ന് അറിയാമോ ?

സിനിമാ താരങ്ങളും അവരുടെ പ്രതിഫലവും എല്ലാ കാലത്തും സാധാരണക്കാര്‍ക്ക് കൌതുകം ഉണര്‍ത്തുന്ന കാര്യങ്ങളാണ്. മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും , ഇതേ സംബന്ധിച്ചു പല ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പടച്ചു വിടാറുമുണ്ട്. ഇതില്‍ ചിലതിലൊക്കെ യാഥാര്‍ത്ഥ്യത്തിൻ്റെ അംശമുള്ളവയും എന്നാല്‍ ഭൂരിഭാഗവും സത്യം ലവലേശം ഇല്ലാത്താവയുമാണ്. ഏതായലും കോടികള്‍ പ്രതിഫലമായി പറ്റുന്നവര്‍ തന്നെയാണ് താരങ്ങള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.   തുടക്കത്തില്‍ വളരെ ചെറിയ തുക പ്രതിഫലമായി വാങ്ങി ഇന്ന് കോടികള്‍ പ്രതിഫലം പറ്റുന്ന നിരവധി താരങ്ങളുണ്ട്. ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളും ഇതില്‍ പെടും.  

ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവേ തങ്ങളുടെ ആദ്യ പ്രതിഫലത്തെക്കുറിച്ചുള്ള കൌതുകകരമായ ഓര്‍മകള്‍ പങ്ക് വയ്ക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും.    സുരേഷ് ഗോപി അവതാരകനായ റിയാലിറ്റി ഷോയില്‍ വച്ചാണ് അതില്‍  അതിഥിയായി എത്തിയ കുഞ്ചാക്കോ കുഞ്ചാക്കോ ബോബനോട് തൻ്റെ ആദ്യത്തെ പ്രതിഫലത്തെ കുറിച്ചുള്ള കഥ സുരേഷ് ഗോപി പറയുന്നത്.

ആദ്യ ചിത്രത്തിന്  എത്ര രൂപയാണ് ശമ്പളം കിട്ടിയത്? എന്ന് കുഞ്ചാക്കോ ബോബനോട് സുരേഷ് ഗോപി തിരക്കിയപ്പോള്‍ അമ്പതിനായിരം രൂപയാണെന്നാണ് തോന്നുന്നത് എന്നായിരുന്നു കുഞ്ചാക്കോയുടെ മറുപടി. തുടർന്നു സുരേഷ് ഗോപി തൻ്റെ ആദ്യ പ്രതിഫലത്തിൻ്റെ കഥ പറയുകയുണ്ടായി. തനിക്ക് ആദ്യത്തെ ശമ്പളം തരുന്നത് നവോദയ അപ്പച്ചന്‍ സാറാണെന്ന് സുരേഷ് ഗോപി പറയുന്നു. നവോദയ അപ്പച്ചന്‍ തൻ്റെ വലിയപ്പാപ്പൻ്റെ അനിയന്‍ ആണെന്ന് കുഞ്ചാക്കോ ബോബനും അതിനോട് അനുബന്ധമായി പറഞ്ഞു.

ഉണ്ണി മേരിയുടെ വീട് വാടകയ്ക്ക് എടുത്തതായിരുന്നു അപ്പച്ചന്‍ സാറിൻ്റെ ഓഫീസ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. താന്‍ അവിടെ എത്തിയപ്പോള്‍ അപ്പച്ചന്‍ സാറ് എത്തി രണ്ടായിരത്തി അഞ്ചൂറിൻ്റെ ഒരു ചെക്ക് എഴുതി ഒപ്പിട്ട് കൈയ്യില്‍ വച്ച്‌ തന്നുവെന്ന് സുരേഷ് ഗോപി ഓര്‍ക്കുന്നു. തന്നോട് അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു, എത്ര രൂപയാണെങ്കിലും അപ്പച്ചന്‍ സാറിൻ്റെ കൈയ്യില്‍ നേരിട്ടു മാത്രമേ വാങ്ങാവൂ എന്ന്, വലിയ വളര്‍ച്ച ഉണ്ടാകുമെന്നും സൂചിപ്പിച്ചു.

ആദ്യം തന്നോട് പറഞ്ഞിരുന്നത് ഓഫീലെത്തി ചെക്ക് വാങ്ങിക്കൊണ്ട് പൊയ്കൊള്ളാൻ ആയിരുന്നു. എന്നാല്‍ തനിക്ക് അപ്പച്ചന്‍ സര്‍ തന്നെ നേരിട്ടു തരണം എന്ന് താന്‍ നിര്‍ബന്ധം പിടിക്കുയകയായിരുന്നുവെന്ന് സുരേഷ് ഗോപി ഓര്‍ക്കുന്നു. അങ്ങനെ ആണ് പുള്ളി എത്തി രണ്ടായിരത്തി അഞ്ഞൂറിൻ്റെ ചെക്ക് കയ്യില്‍ വച്ച്‌ തന്നത്. ശേഷം  അതിലെ പൂജ്യം കണ്ടോ എന്ന് ചോദിച്ചു. പൂജ്യത്തിൻ്റെ എണ്ണം കൂട്ടി കൂട്ടി കൊണ്ടു വരണം കെട്ടോ എന്നു ഉപദേശിക്കുകയും ചെയ്തതായി സുരേഷ് ഗോപി ഓര്‍ക്കുന്നു. പിന്നെ അപ്പച്ചന്‍ സര്‍ തന്നെ എവിടെ വച്ച് കണ്ടാലും, സുഖമായിരിക്കുന്നോ എന്നു ചോദിക്കുന്നതിന് പകരം ഇപ്പോള്‍ എത്രയാണ് വാങ്ങുന്നത്, എത്ര പൂജ്യ കൂടി? എന്നതാണ് ചോദ്യമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published.