മലയാളത്തിലെ ഏറെ സ്വീകരിക്കപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്താ വര്‍മയും. മലയാള സിനിമയില്‍ നായിക ആയി സംയുക്താ വര്‍മ്മ തന്റെ ജീവിതം ആരംഭിച്ചപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു ബിജു മേനോന്റെ തുടക്കം. മേഘമല്‍ഹാര്‍, മഴ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ഇവര്‍ പ്രണയത്തിലാവുകയും പിന്നീട് ആ ബന്ധം വിവാഹത്തില്‍ എത്തുകയും ആയിരുന്നു.
ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടു നില്ക്കുന്ന സംയുക്താ വര്‍മ്മയുടെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് ഭര്‍ത്താവും നടനുമായ ബിജു മേനോന് പ്രതികരിക്കുയകയുണ്ടായി.

വിവാഹ ശേഷം സംയുക്തയെ താന്‍ ഒരു കാര്യത്തിലും നിര്‍ബന്ധിക്കാറില്ലെന്നു പറഞ്ഞ ബിജു, സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനം സംയുക്ത തന്നെ എടുത്തതാണെന്ന് വിശദീകരിക്കുന്നു. താന്‍ ഒരിക്കലും ഒന്നിന്നും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല. സംയുക്തയുടേത് തീര്‍ത്തും ഇന്‍ഡിപെന്‍ഡൻ്റ് ആയ തീരുമാനമാണ്. ഇപ്പോള്‍ സംയുക്തക്ക് അഭിനയിക്കാന്‍ ഒട്ടും താല്പര്യമില്ല. തങ്ങള്‍ക്ക് ഒരു മകനുണ്ട്. അവൻ്റെ കാര്യങ്ങളാണ് രണ്ടാളുടെയും ഫസ്റ്റ് പ്രയോറിറ്റി. മകൻ്റെ കാര്യം നോക്കാമെന്ന തീരുമാനം സംയുക്ത തനിച്ചെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
താല്പര്യമുണ്ടെങ്കില് സംയുക്തയ്ക്ക് എപ്പോള്‍ വേണമെങ്കിലും അഭിനയ ജീവിതം പുനഃരാരംഭിക്കും, തൻ്റെ ഭാഗത്ത് നിന്ന് അതിന് യാതൊരു തടസവുമില്ലെന്നും ബിജു മേനോന് അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാള്‍ക്കും പരസ്പരം തങ്ങളുടെ പ്രശ്നങ്ങള്‍ വളരെ വ്യക്തമായി അറിയാം. സിനിമയെ അറിയുന്ന ഭാര്യയായതു കൊണ്ട് താന്‍ കംഫര്‍ട്ട് സോണില്‍ ആണ് താന്‍. എന്നാല്‍ സംയുക്ത തന്റെ സിനിമയുടെ കഥകളെയും തൻ്റെ അഭിനയത്തെയും മിക്കപ്പോഴും വിമര്‍ശനാത്മകമായി നോക്കിക്കാണാറുണ്ടെന്നും ബിജു മേനോന് വ്യക്തമാക്കി.