അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ് കടന്നു പോയത് ; വികാര നിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചു അഭയ ഹിരണ്‍മയി

ഓര്‍മയില്‍ കളമെഴുതി മനസ്സില്‍ ഓണം ആഘോഷിക്കുന്ന എത്രയെത്ര മലയാളികള്‍ നമുക്ക് ചുറ്റും ഉണ്ട്. കഴിഞ്ഞ ഓണത്തിന് ഒരുമിച്ചിരുന്ന് ഓണം  ഉണ്ട പലരും ഇന്ന് ഓര്‍മയായി മാറുമ്പോള്‍ അവര്‍ക്കൊക്കെ എങ്ങനെ ഓണം ഒരു ആഘോഷമാക്കി മാറ്റാനാവും. ജീവിതം കരുതി വയ്ക്കുന്ന ആകസ്മികതകളില്‍ ഉലഞ്ഞു പോവാതിരിക്കാന്‍ എത്ര പേര്‍ക്ക് കഴിയും. ചില ജീവിത യഥാര്‍ത്ഥ്യങ്ങളില്‍ വിറങ്ങലിച്ച് പോകനേ മനുഷ്യര്‍ക്കാവൂ. കാരണം കഴിഞ്ഞു പോയ ഓണത്തിന് കൂടെ ഉള്ളവരില്‍ പലരും ഇന്ന് ഒപ്പമില്ല.

ഈ ഓണ ദിനത്തില്‍ തന്‍റെ പിതാവിനെകുറിച്ചുള്ള ഓര്‍മകളുമായി നൊമ്പരമുണ്ട് കഴിയുകയാണ് ഗായിക  അഭയ ഹിരണ്‍മയി. താന്‍ ജനിച്ചതിന് ശേഷം  അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ് കടന്നു പോയതെന്ന് ഹിരണ്‍മയി കുറിക്കുന്നു.  സാധാരണ കടയൊന്നും പറ്റാഞ്ഞിട്ടു തന്‍റെ അമ്മയെയും കൂട്ടി തിരുവന്തപുരം ചാല മാര്‍ക്കറ്റ് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു നടന്നതിന് ശേഷം ഖാദിയുടെയോ ഹാൻ്റ്സ് ഹാന്‍വീവ്ൻ്റെയോ നല്ല പത്തരമാറ്റ് ഇഴയുള്ള നൂലിൻ്റെ ഏറ്റവും വില കൂടിയ മുണ്ട്  മരുമോന്‍ ഗോപിക്കു എല്ലാവര്‍ഷവും തന്‍റെ അച്ഛന്‍ എടുത്തു കൊടുക്കാറുണ്ടെന്ന് ഹിരണ്‍മയി കുറിക്കുന്നു. അതുകൊണ്ട്  തന്നെ ഈ വർഷം അതേ വാശിക്ക് താനും
ഒരു ഓണക്കോടി എടുത്തുവെന്ന് അവര്‍ കുറിച്ചു.

ഈ വർഷം നഷ്ടപെട്ടവരുടെ കൂടി ഓണം ആണെന്ന് ഹിരണ്‍മയി പറയുന്നു. വായ്ക്കരി ഇടാന്‍ കൂടി എത്താന്‍ കഴിയാത്ത തന്നെ പോലുള്ളവര്‍ക്ക്. ഒരു നോക്ക് കാണാന്‍ പറ്റാത്തവര്‍ക്കു വേണ്ടിയും ഓണം ആഘോഷിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ സന്തോഷിക്കുന്നതാണ് മരണപ്പെട്ടവരുടെ  ആത്മശാന്തി, അത് മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതും. എല്ലാവർക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അവര്‍ കുറിച്ചു. 

Leave a Reply

Your email address will not be published.