ബിഗ് ബീയുടെ റോള്‍സ് റോയിസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി !!

കലാകാരന്മാര്‍ സമൂഹത്തിന്‍റെ പൊതു സ്വത്താണെന്നാണ് വയ്പ്പ്. അതുകൊണ്ട് തന്നെ സ്വതവേ സിനിമാ താരങ്ങള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാവേണ്ടതാണ്. എന്നാല്‍ സിംഹഭാഗം കലാകാരന്‍മാര്‍ക്കും അവനവൻ്റെ കുടുംബത്തോടല്ലാതെ മറ്റൊരു സഹജീവിയോടും സ്നേഹം ഉള്ളതായുള്ള മുന്നനുഭവങ്ങള്‍ വിരളമാണ്. എല്ലാ കലാകാരന്മാരും അത്തരത്തില്‍ ഉള്ളവരാണെന്ന പൊതു ബോധത്തില്‍ ഊന്നിയല്ല ഇത്തരം ഒരു അഭിപ്രായപ്രകടനം. നല്ലൊരു ഭാഗം താരങ്ങളും ചെറുതായെങ്കിലും കരുതുന്നത് അവര്‍ക്ക് പ്രത്യേകമായ ഒരു പ്രിവിലേജ് സമൂഹം കല്‍പ്പിച്ചു നല്കിയിട്ടുണ്ട് എന്നാണ്. അതുകൊണ്ട് തന്നെ ആണ് അവര്‍ മറ്റ് പൌരന്മാരില്‍ നിന്നും വേറിട്ട ഒരു ലോകത്ത് വിരാചിക്കുന്നവരായി തുടരുന്നത്. എന്നാല്‍ താരം ചരമാകാന്‍ അധിക നേരം വേണ്ട എന്ന തിരിച്ചറിവിലേക്ക് അവര്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കുംപോഴേക്കും ഏറെ വൈകിയിരിക്കും.  ലഭിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാ പ്രിവിളെജും റദ്ദ് ചെയ്യപ്പെടുകയും ചെയ്യും.


ഇന്ത്യാ മഹാരാജ്യത്തെ നികുതി എല്ലാ പൌരനും ഒരേപോലെ ആണെന്നിരിയ്ക്കേ അത് ഒടുക്കുന്നതില്‍ ഭൂരിഭാഗം താരങ്ങളും വീഴ്ച വരുത്താറുണ്ട്. പലപ്പോഴും ഇത് വലിയ വാർത്ത ആയി മാറാറും ഉണ്ട്.        വിജയ് സംഭവം തന്നെ ഉദാഹരണം.  

കഴിഞ്ഞ ദിവസം നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് ബിഗ് ബീ  അമിതാഭ് ബച്ചൻ്റെ പേരിലുള്ള ആഡംബരകാര്‍ പിടിച്ചെടുക്കുകയുണ്ടായി. കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള അദ്ദേഹത്തിന്റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്.

എന്നാല്‍ സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഉപയോഗിക്കുന്നത്. ഈ വാഹനുവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുവാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. എന്നാല്‍ കാറിൻ്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും ഇപ്പോഴുള്ള രേഖകള്‍ പ്രകാരം വാഹനം ഇപ്പോഴും അമിതാഭ് ബച്ചൻ്റെ പേരിലാണ് ഉള്ളതെന്നും ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.

ഈ വാഹനം ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വില്പന നടത്തിയതാണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2019 ലാണ് ഈ ആഡംബര വാഹനം അമിതാഭ് ബച്ചൻ്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തത്.

Leave a Reply

Your email address will not be published.