മൂത്രമൊഴിച്ച കപ്പ് കൊണ്ട് തട്ടുകടയിൽ ഭക്ഷണമുണ്ടാക്കി ; വീഡിയോ വൈറൽ

പൊതുവേ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഹരമുണര്‍ത്തുന്ന ആഹാര രീതിയാണ് തെരുവോര ഭക്ഷങ്ങള്‍. നമ്മളെല്ലാവരും തന്നെ ഏറ്റവും രുചികരമായി കരുതുന്ന ഭക്ഷണം ആണ് സ്ട്രീറ്റ് ഫുഡ്. മറ്റൊരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്​ട്രീറ്റ്​ ഫുഡിന്​ ഏറ്റവും അധികം പേരുകേട്ട രാജ്യമാണ്​ ഇന്ത്യ എന്ന് തന്നെ പറയാം.

എന്നാല്‍ തെരുവോരത്ത് നിന്നും നമ്മള്‍ ഏറ്റവും രുചിയോടെ വാങ്ങി കഴിക്കുന്ന ഭക്ഷണം എത്ര കണ്ടു വൃത്തിയുള്ള സാഹചര്യത്തിലാണ് പാകം ചെയ്യുന്നതെന്ന് പൊതുവേ നമ്മള്‍ ആരും ചിന്തിക്കാറില്ല. ഇത്തരം കച്ചവടക്കാരുടെ വൃത്തിയെക്കുറിച്ച് നമ്മളാരും ചിന്തിക്കാറില്ല. തെരുവോര    തെരുവോര കച്ചവടക്കാരുടെ വൃത്തിയെ കുറിച്ച്‌​ പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും പഒതുവേ ആരും തന്നെ അത് കാര്യമാക്കിയില്ല.

ലൈവായി നമുക്ക് മുന്നില്‍ വച്ച് പാകം ചെയ്യുന്ന ഭക്ഷങ്ങള്‍ ഏറെ കൊതിയോടെ ഏതൊരു മുന്തിയ ഇനം ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നതിനെക്കാളും വിശ്വാസ്യതയോടേയും കൊതിയോടെയും അകത്താക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഒരു വിഡിയോ തെരുവ്​ ഭക്ഷണപ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്​.

ഈ സംഭവം ഗുവാഹത്തിയിലാണ്​​. ഒരു പ്ലാസ്റ്റിക് കപ്പില്‍ മൂത്രമൊഴിച്ചതിന്  ശേഷം അതേ കപ്പ്  ഉപയോഗിച്ച്‌​ തന്നെ പാനിപ്പൂരി ഉണ്ടാക്കുന്ന ഒരു തെരുവ് കച്ചവടക്കാരൻ്റെ വിഡിയോയാണ്​ ഇപ്പോള്‍ സൈബറിടങ്ങളില്‍ ആകമാനം പ്രചരിക്കുന്നത്​. വീഡിയോ വയറലായതോടെ ഗുവാഹത്തി പൊലീസെത്തി ഇയാളെ അറസ്റ്റ്​ ചെയ്യുകയും ചെയ്തു. 

പാനിപ്പൂരി വില്‍പ്പന നടത്തുന്ന ഉന്തു വണ്ടിയുടെ മറവില്‍ ഇയാള്‍ കപ്പില്‍ മൂത്രമൊഴിക്കുകയും പിന്നീട് ആ  കപ്പ് സമീപമിരിക്കുന്ന ബക്കറ്റിലെ​ വെള്ളമുപയോഗിച്ച്‌​ കഴുകുന്നതും ഈ വിഡിയോയിലുണ്ട്​. എന്നാല്‍ ഇയാള്‍ അതേ കപ്പ് തന്നെയാണ് അയാള്‍ പാനിപ്പൂരി ഉണ്ടാക്കുവാനായി ഉപയോഗിക്കുന്നതും. ഇയാളുടെ ഈ ചെയ്തി ആരോ മൊബൈലില്‍ പകര്‍ത്തി ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. തുടർന്നു സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നു. വൈകാതെ തന്നെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published.