ഋതു മന്ത്ര ; തന്‍റെ പക്കല്‍ തെളിവുണ്ട്, പുറത്തു വന്നാല്‍ പിന്നെ ചേച്ചി ഹെല്‍മറ്റ് ഇട്ട് നടക്കേണ്ടി വരും!! ജിയ ഇറാനി

തനിക്ക് ഒരാളോട് ഇഷ്ടമുണ്ട്. എന്നാല്‍ അയാള്‍ക്ക് അതറിയില്ല എന്നായിരുന്നു റിതു ബിഗ് ബോസിലെ ഫൈനല്‍ എപ്പിസോഡില്‍ വച്ച് ലാലേട്ടനോട് പറഞ്ഞത്. കൂടാതെ ഒരു ഓണ്‍ലൈന്‍ പോര്‍ടലിന് നല്കിയ അഭിമുഖത്തില്‍ ഋതു പറഞ്ഞത് ജിയ പുറത്തുവിട്ട ചിത്രങ്ങളൊക്കെയും  എഡിറ്റ് ചെയ്തതാണ് എന്നായിരുന്നു. എന്നാല്‍ റിതുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ജിയ ഇറാനി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഋതു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവാസ്തവമാണെന്ന് തെളിയിക്കാന്‍ തനിക്ക് അര മണിക്കൂര്‍ നേരത്തെ പണിയേയുള്ളൂ. ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകാരെ വിളിച്ചൊരു അഭിമുഖം കൊടുത്താല്‍ മതി. താന്‍ പറയുന്നതൊക്കെയും സത്യമാണ്. അതിനുള്ള തെളിവുണ്ട്. പക്ഷെ താനത് ചെയ്യാത്തത് അതൊക്കെ പുറത്തു വന്നാല്‍ പിന്നെ ചേച്ചി ഹെല്‍മറ്റ് ഇട്ട് നടക്കേണ്ടി വരും. നമ്മള്‍ നമ്മുടെ മര്യാദയും മാന്യതയും കാണിക്കണം എന്നതുകൊണ്ടാണ് അതിനു തുനിയത്താതെന്നും ജിയ പ്രതികരിച്ചു.  

ഋതു പറയുന്നത് കുറച്ച്  ഫാന്‍സ് ഒഴിച്ച്‌, ചോറ് തിന്നുന്ന ആരും വിശ്വസിക്കില്ല. തമ്മില്‍ പ്രണയത്തിലായിരുന്നു, പിന്നീട് ബ്രേക്ക് അപ്പ് ആയി എന്നോ മറ്റോപറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഋതു  തീരെ അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്. ഋതു ബിഗ് ബോസ്സിലേക്ക് പോകുമ്പോള്‍ ബോധം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഋതുവിന് കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ബോധവുമില്ലെന്നും ജിയ അഭിപ്രായപ്പെട്ടു. 

ജനുവരി 28 ന് തന്‍റെ അടുത്തു നിന്നും പോയവളാണ്. 27 വരെ തന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഋതു ഇപ്പോള്‍ തന്നെയും പറ്റിക്കുകയായിരുന്നോ എന്ന് ജിയ ചോദിക്കുന്നു. ഋതു  ഇൻ്റെർനാഷണല്‍ കോഴിയാണെന്നും ജിയ ആക്ഷേപം ഉന്നയിച്ചു. തന്‍റെ കൂടെ ഉള്ളപ്പോള്‍  ബര്‍ത്ത് ഡേയ്ക്ക് കേക്ക് വേണമെന്ന് പറഞ്ഞത് കൊണ്ട് ബിഗ് ബോസിലേക്ക് കേക്ക് ഓര്‍ഡര്‍ ചെയ്ത്, ബര്‍ത്ത് ഡെയ്ക്ക് ഇടാനുള്ള ഡ്രസ് ഉള്‍പ്പെടെ താന്‍  സ്റ്റിച്ച്‌ ചെയ്ത് കൊടുത്തു വിടുകയായിരുന്നുവെന്നും ജിയ വെളിപ്പെടുത്തുന്നു.

താന്‍ വാങ്ങിക്കൊടുത്ത  ഡ്രസ് ഇട്ടു നില്‍ക്കുന്നതിൻ്റെ ഫോട്ടോ തന്‍റെ പക്കല്‍ ഉണ്ട്. ഇത്രയും കാര്യങ്ങള്‍ തന്നെ കൊണ്ട് ചെയ്യിപ്പിച്ചിട്ട് വേറെ ആളെ ഇഷ്ടമാണെന്ന് പറയുമ്പോള്‍ ഋതുവിനെ ആളുകള്‍ വിലയിരുത്തട്ടെയെന്നും ജിയ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.