‘ബാല കേരളത്തില്‍ വരുന്ന സാധാരണ പാണ്ടികളുടെ തൊഴില്‍ ചെയ്യേണ്ടതായി വരും’ ബാലയുടെ രണ്ടാം ഭാര്യക്ക് നേരെ സോഷ്യല്‍ മീഡിയ ബുള്ളിയിംഗ്.

തെന്നിന്ത്യയിലാകമാനം നായകനായും സഹനടനായും തിളങ്ങി നില്‍ക്കുന്ന താരമാണ് ബാല. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രക്ഷകരുടെ പ്രിയങ്കരി ആയി മാറിയ അമൃത സുരേഷിനെ വിവാഹം കഴിച്ച് കേരളത്തിന്‍റെ മരുമകനായി മാറിയ അദ്ദേഹം കുറച്ചു നാള്‍ മുൻപ് ആ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ബാലയ്ക്ക് ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസ്സമായി  സോഷ്യല്‍ മീഡിയ ചർച്ച ചെയുന്നത് ബാലയുടെ രണ്ടാം വിവാഹത്തെക്കുറിച്ചാണ്. എലിസബത്ത് എന്നാണ് ബാലയുടെ ഭാര്യയുടെ പേര്. ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിൻ്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആരാധകര്‍ അറിയുന്നത്. 

വിവാഹശേഷമുള്ള തന്‍റെ ആദ്യ ഓണാഘോഷത്തിൻ്റെ വീഡിയോ പങ്കുവയ്ക്കുകയിരുന്നു ബാല. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഹാപ്പി ഓണം കര്‍മ ഓണ്‍ലി വിന്‍സ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയും വീഡിയോയില്‍ കാണാം. തുടർന്നു ബാലക്കും ഭാര്യക്കും ഓണത്തിൻ്റെ  ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും സുഹൃത്തുക്കളും എത്തുകയുണ്ടായി. എന്നാല്‍ ചില കോണില്‍ നിന്നും വിമര്‍ശനവുമായി മറ്റ് ചിലരും രംഗത്തെത്തി. പല വിമര്‍ശങ്ങളും ബോഡീ ഷെയിമിംഗ് എന്ന തരത്തിലേക്ക് തരം താണുപോയി എന്നു തന്നെ പറയാം.   .

ബാല ഇത്ര വലിയ നടനായിട്ടും വലിയ ധനികന്‍ ആയിട്ടും ഒരു കാര്യവുമില്ല. കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ ബാലയ്ക്ക് യോഗമില്ലന്നു വിമര്‍ശകന്‍ പറയുന്നു. ആദ്യത്തെ ഭാര്യയും കാണാന്‍ ഭംഗിയില്ലാത്ത സ്ത്രീയായിരുന്നു. ഇപ്പോള്‍ അതിനെക്കാളും കാണാന്‍ കൊള്ളില്ലാത്ത ഒരു സ്ത്രീയെ ആണ് കിട്ടിയിരിക്കുന്നത്. കൂടാതെ ഈ രണ്ട് സ്ത്രീകളും പ്രശസ്തിയും പണവും മോഹിച്ചു മാത്രം ബാലയുടെ ജീവിതത്തിലേക്ക് വന്നതാണെന്നും അയാള്‍ ആരോപിക്കുന്നു. അവനവൻ്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇപ്പോഴുള്ള ബന്ധവും അധിക നാള്‍  നിലനില്‍ക്കില്ല. ആദ്യ ഭാര്യ സമ്പത്തിൻ്റെ  പകുതിയും ജീവനാംശമായി കൊണ്ടു പോയി. ഇനി രണ്ടാമത്തെ ഭാര്യ ബാക്കിയുള്ള സ്വത്തും കൂടി കൊണ്ടു പോകും. ഒടുവില്‍ ബാല കേരളത്തില്‍ വരുന്ന സാധാരണ പാണ്ടികളുടെ തൊഴില്‍ ചെയ്യേണ്ടതായി വരുമെന്നും ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published.