ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷം ആണെന്നാണ് കരുതിയത്, പക്ഷെ ആനി ഷാജി കൈലാസ്

മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച കലാകാരിയാണ് ആനി. 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം നിര്‍വഹിച്ച ,  ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ചുരുങ്ങിയ കലയാളവിനുള്ളില്‍ തന്നെ ആനി മലയാളികളുടെ പ്രിയ താരമായി മാറി. ആദ്യ ചിത്രത്തിലെ മികച്ച അരങ്ങേറ്റത്തിന് ശേഷം ഒരു ഇടവേളയിലേക്ക് പോയ ഇവര്‍
ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി,  തുടർന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടു. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്നു.  തുടർന്ന് ധാരാളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു. 

ഇപ്പോൾ ഭർത്താവും മക്കളുമൊത്ത് തിരുവനന്തപുരത്ത് സ്തിരതാമസമാണ്. കൂടാതെ കുറച്ചധികം നാളുകളായി അമൃത ടീ വിയിലെ കുക്കിങ് പ്രോഗ്രാമായ അനീസ് കിച്ചണ്‍ എന്ന പ്രോഗ്രാമിന്‍റെ അവതാരകയുമാണ്. ഓണത്തിനെക്കുറിച്ച് ആനി അടുത്തിടെ നടത്തിയ ഒരു അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ചർച്ച ആയി മാറി. ഒരു ന്യൂസ് ചാനലിന് നല്കിയ നല്കിയ അഭിമുഖത്തിലാണ് ആനി തനിക്ക് ഓണത്തെക്കുറിച്ചുള്ള ഒരു അഭിപ്രായം വ്യക്തമാക്കിയത്.    


ഓണത്തെക്കുറിച്ച് തനിക്കൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നതായി ആനി പറയുന്നു. ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷം ആണെന്നാണ് താന്‍ ചെറുപ്പത്തില്‍ കരുതിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ആ അഭിപ്രായം മാറിയതായും ആനി പറയുന്നു.  ഓണം എല്ലാ മതസ്ഥര്‍ക്കും ഉള്ള ആഘോഷമാണെന്ന് ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആനി പറയുന്നു.   

ഓണം എല്ലാ മലയാളികളുടെയും ആഘോഷമാണെന്നും കോവിഡൊക്കെ മാറി എല്ലാവരും ഒരുമിച്ച്‌ ഒത്തുകൂടുമ്പോള്‍ വളരെയധികം  സന്തോഷമായിരിക്കുമെന്നും ആനി വ്യക്തമാക്കി. അതുകൊണ്ടാണ് ഓണത്തെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഓണമെന്ന് പറയുന്നത്. എന്നാല്‍  ഇത്തവണ വീട്ടിലൊതുങ്ങിക്കൊണ്ടുള്ള വളരെ ചെറിയ തരത്തിലുള്ള  ആഘോഷങ്ങള്‍ മാത്രമേ ഉള്ളുവെന്നും ആനി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.