മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തത്തിന്‍റെ ഏക കാരണം അതാണ് !! തുറന്നു പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്

മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് തന്‍റെ അഭിനയത്തിന് ഇന്നോളം ലഭിക്കാത്ത അംഗീകാരങ്ങള്‍ വളരെ വിരളമാണ്. അടുത്തിടെ തന്‍റെ അഭിനയ ജീവിതത്തില്‍ സുദീര്‍ഘങ്ങളായ 50 വര്‍ഷങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ അസുലഭ മുഹൂര്‍ത്തം വലിയ രീതിയില്‍ ആഘോഷിക്കുകയും ചെയ്തു.   മലയാളത്തിന് മമ്മൂട്ടി നല്കിയ സംഭവനകളെ മാനിച്ച് കേരള സർക്കാര്‍ തന്നെ അദ്ദേഹത്തെ ആദരിക്കുന്നതിന് വേണ്ടി  ഒരു  ചടങ്ങ് നടത്തണം എന്ന നിലയില്‍ നിലപാടെടുക്കുകയുണ്ടായി. എന്നാല്‍ പണം ചിലവാക്കിയുള്ള ഒരു ആഘോഷവും തനിക്ക് വേണ്ടി നടത്തേണ്ടതില്ല എന്ന നിലപാടായിരുന്നു അദ്ദേഹം എടുത്തത്. എന്നാല്‍ ലോകം ആദരിക്കുന്ന ഒരു കലാകാരനെ ഇന്ത്യാ മഹാരാജ്യം വേണ്ട രീതിയില്‍ ആദരവ് നല്‍കിയിട്ടില്ലന്നു രാജ്യസഭാ എം പീയും കൈരളി ചാനല്‍ എം ഡീയുമായ ജോണ്‍ ബ്രിട്ടാസ് വിമര്‍ശനം ഉന്നയിച്ചു.   


മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. മമ്മൂട്ടി എന്ന നടന്‍റെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു. തൻ്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ഭയമില്ലാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്നും ജോണ്‍ ബ്രിട്ടാസ് ഇതിനോടനുബന്ധിച്ച് വ്യക്തമാക്കി. മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനുളള കാരണം ഇതാണ് എന്ന് താന്‍ വിശ്വസിക്കുന്നതായും ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം ഔട്ട്ലുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ സൗഹൃദങ്ങള്‍ക്കിടയിലും അതുപോലെ തന്നെ മറ്റ് വ്യക്തി ബന്ധങ്ങള്‍ക്കിടയിലും രാഷ്ട്രീയം കൊണ്ടുവരാത്ത ആളാണ് മമ്മൂട്ടി എന്നും ജോണ്‍ ബ്രിട്ടാസ് പറയുകയുണ്ടായി. പൊതുവേ  ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന കലാകാരനാണ് മമ്മൂട്ടി. കേരളാ  മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഒട്ടുമിക്ക ഇടത് നേതാക്കളുമായി വളരെ അടുത്ത ബന്ധം ആണ് അദ്ദേഹം സൂക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.