എം.എൽ.എ ക്ക് ശേഷം മാധ്യമങ്ങൾക്ക് കണക്കിന് കൊടുത്ത് ജൂഡ് ആൻ്റണി !

മലയാളത്തിലെ യുവ സംവിധായകരില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം സ്വന്തമാക്കിയ സംവിധായകനാണ് ജൂഡ് ആന്‍റണി. ആദ്യ ചിത്രമായ ഓം ശാന്തി ഓശാന മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ സാറസ് വരെ എല്ലാ തന്നെ സ്ത്രീ പക്ഷ രാഷ്ട്രീയം പറയുന്ന ചിത്രങ്ങളാണ്. ഇന്ന് മലയാളത്തില്‍ ഉള്ള സംവിധായകരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സജീവമായ അദ്ദേഹം തൻ്റെ  നിലപാടുകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും എല്ലായിപ്പോഴും തുറന്നു പറയാറുണ്ട്. ഈ ഒരു കാരണം കൊണ്ട് തന്നെ നിരവധി വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും സമൂഹ മാധ്യമമായ ഫെയിസ് ബുക്കിലൂടെ ആണ് തന്‍റെ അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കാറുള്ളത്.
ഈ അഭിപ്രായപ്രകടങ്ങള്‍ സൈബറിടങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിക്കാറുമുണ്ട്.    


 കഴിഞ്ഞ ദിവസം അദ്ദേഹം പങ്ക് വച്ച ഒരു കുറുപ്പ് മാധ്യമങ്ങളെ വിമര്‍ശന ബുദ്ധിയോടെ നോക്കിക്കാണുന്ന ഒന്നായിരുന്നു. മാധ്യമങ്ങള്‍ സ്വീകരിക്കുന്ന  ഇരട്ടത്താപ്പ് തുറന്നു കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഇത്തവണത്തെ കുറിപ്പ്. സാധാരണക്കാരനായ ഒരാളുടെ വിഷയം കൈകാര്യം ചെയ്യുമ്പോഴും സമൂഹത്തിലെ ഉയർന്ന തട്ടിലുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോഴും  മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനം വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു. സമൂഹത്തില്‍ ബഹുമാന്യരായവരെക്കുറിച്ചും ഗ്ലാമര്‍ പരിവേഷം ഉള്ളവരെക്കുറിച്കും ഉള്ള ഈ നിലപാടുകള്‍ ഒരു തരത്തിലും സ്വീകാര്യം നൈതികത പുലര്‍ത്തുന്ന ഒന്നല്ലന്നു അദ്ദേഹം പറയുന്നു.     

സാധാരണക്കാരനായ ഒരാള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള
കേസോ മറ്റെന്തെങ്കിലും ആരോപണങ്ങളോ ഉയര്‍ന്നു വന്നാല്‍ അയാളുടെ
പേരും അഡ്രസ്സും ഫോട്ടോയും സഹിതം എല്ലാ മാധ്യമങ്ങളും കൊടുക്കുമെന്ന് അദ്ദേഹം പറയുന്നു. പഴകിയ ഭക്ഷണം പിടിച്ചാല്‍ പ്രമുഖ ഹോട്ടല്‍, രോഗി മരിച്ചാല്‍ പ്രമുഖ ആശുപത്രി, ലഹരി പിടിച്ചാല്‍ പ്രമുഖ ഹോട്ടല്‍, എന്നാണ് പൊതുവേ കൊടുക്കാറ്. ഉയര്ന്ന തട്ടിലുള്ളവരെ പ്രമുഖര്‍ എന്ന നിലയില്‍ അഭിസംബോധന ചെയ്തോളൂ, പക്ഷേ സാധാരണക്കാരായ മനുഷ്യരും ഇതേ മര്യാത അര്‍ഹിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനം എന്ന രീതിയില്‍ അദ്ദേഹം കുറിച്ചു. ‘പ്രിയ മാധ്യമ സുഹൃത്തുക്കളേ നിങ്ങള്‍ അവരെ പ്രമുഖര്‍ എന്ന് തന്നെ വിളിച്ചോളൂ, അതേ മര്യാദ സാധാരണക്കാരനും അര്‍ഹിക്കുന്നുണ്ട്’ എന്നായിരുന്നു ജൂഡിന്‍റെ വിമര്‍ശനം. 

Leave a Reply

Your email address will not be published.