മദ്യമില്ലാതെ മലയാളിക്കെന്ത് ഓണം !! റിക്കോര്‍ഡിട്ട മലയാളിക്കുടി, ഇത്തവണത്തെ ഓണവും ലെവല് വിട്ട് ആഘോഷമാക്കി മലയാളി.

കേരളത്തില്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള 
വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഷോപ്പുകള്‍ വഴി മാത്രം വിറ്റഴിച്ചത് ഏതാണ്ട് 60 കോടിയിലേറെ രൂപയുടെ വിദേശ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ സമയം 36 കോടി രൂപയുടെ വില്‍പ്പന ആയിരുന്നു നടന്നത്. കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ് കണ്‍സ്യൂമര്‍ ഫെഡിൻ്റെ 39 വിദേശമദ്യ ശാലകളില്‍ ഉത്രാട ദിനത്തിലെ വില്‍പനയില്‍ മാത്രം ഒന്നാമതെത്തിയത്. ഇവിടെ മാത്രം 60 ലക്ഷത്തോളം രൂപയുടെ വില്‍പ്പന ഒരു ദിവസം മാത്രം നടന്നു. 58 ലക്ഷം രൂപയുടെ വില്‍പ്പന നടത്തി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പന നടത്തി കോഴിക്കോട്ടെ ഷോപ്പും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തു തന്നെ ഉണ്ട്.

ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് ചുക്കാന്‍ പിടിച്ച ഓണ വിപണിയില്‍ ഏകദേശം 150 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയതെന്ന് കണക്കുകള്‍ പറയുന്നു. കൂടാതെ ഉത്രാടം വരെയുള്ള പത്തു ദിവസങ്ങളില്‍  ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ വഴി 90 കോടി രൂപയുടെ വില്‍പ്പനയും നടന്നു.  2000 ഓണ വിപണികളാണ് സഹകരണ വകുപ്പു വഴി കണ്‍സ്യൂമര്‍ ഫെഡിൻ്റെ നേതൃത്വത്തില്‍ കേരളത്തിലാകെ ഇപ്രാവശ്യം പ്രവര്‍ത്തനം നടത്തിയത്.  കൂടാതെ ഓണ വിപണികളിലൂടെയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഏകദേശം 50 ശതമാനം വിലക്കുറവില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ വില്പന നടത്തിയത് വഴി  45 കോടിയും. 10 ശതമാനും മുതല്‍ 30 ശതമാനം വരെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 45 കോടിക്കും വില്‍പ്പന നടത്തി.

Leave a Reply

Your email address will not be published.