‘ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ജയറാം ആയാലും ഇരിക്കും’ മലയാളത്തിലെ താര രാജാക്കന്മാരെ നയിച്ച വ്യക്തിത്തം

സുദീര്‍ഘമായ 18 വര്‍ഷക്കാലമാണ് ഇന്നസെന്‍റ് എന്ന നടന്‍ അമ്മയുടെ പ്രെസിഡന്‍റായി പ്രവര്‍ത്തനം നടത്തിയത്. ഇത്രയും വര്‍ഷക്കാലം മലയാളത്തിലെ താര രാജാക്കന്മാരെ നയിച്ച അദ്ദേഹം ആ സ്ഥാനത്തിന്‍റെ മഹത്വം അറിഞ്ഞു പെരുമാറിയ ഒരു വ്യക്തിയാണ്. ഇത്രയും വര്‍ഷക്കാലം അമ്മയെപ്പോലെ ഒരു സംഘടനയുടെ തലപ്പത്ത് തുടരാന്‍ കഴിഞ്ഞതിന്‍റെ രഹസ്യം അദ്ദേഹം തുറന്നു പറയുകയുണ്ടായി. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ ഉള്ളപ്പോള്‍ ആയിരുന്നു അദ്ദേഹം അമ്മയുടെ പ്രസിഡന്‍റായി 18 വര്‍ഷക്കാലം പ്രവര്‍ത്തിച്ചത്. പിന്നീട് ആ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. അങ്ങനെ ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ പോലും അതിന്‍റെ ഭാരവാഹികള്‍ പോകരുത് എന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നിലെ കാരണം അദ്ദേഹം തന്നെ വെളിപ്പെടുത്തുകയുണ്ടായി.  

മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഉള്ളപ്പോള്‍ തന്നെ 18 വര്‍ഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് താന്‍ ഒഴിവാകുകയായിരുന്നു. എന്നാല്‍ അപ്പോള്‍ പോലും പല തവണ അവര്‍ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞതായി അദ്ദേഹം പറയുന്നു. 

അങ്ങനെ പറഞ്ഞതിന് പിന്നില്‍ ഒരു കാരണമുണ്ട്. മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയില്‍ ഒരാളോട് ‘ഇത് ഇങ്ങനെയെ ചെയ്യാന്‍ പറ്റൂ, ഇരിക്കവിടെ എന്ന്’. എന്ന് പറഞ്ഞാല്‍ അയാളുടെ ഉള്ളില്‍ അത് വിദ്വേഷം ഉണ്ടാക്കും. മമ്മൂട്ടി ഒരു വലിയ നടനാണ്, അയാളുടെ കൈയില്‍ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകള്‍ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം.

എന്നാല്‍ ഒന്ന് ഇരിക്കടോ എന്ന് താന്‍ പറഞ്ഞാല്‍ അത് മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്നേഹം കൊണ്ടാണ് എന്ന് അദ്ദേഹം പറയുന്നു. ഇന്നസെന്‍റിനെ പിണക്കാന്‍ പറ്റില്ല അയാള്‍ പറയുന്നതില്‍ ന്യായം ഉണ്ട് എന്ന തോന്നലാണ് കഴിഞ്ഞ 18 വര്‍ഷവും തന്നെ  അമ്മയുടെ നായരായി ഇരുത്താന്‍ കാരണം.

Leave a Reply

Your email address will not be published.