ഖുശ്ബുവിനോട് പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തി ആരാധകന്‍ ; ഖുശ്ബുവിന്‍റെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സൌത്ത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചയായ താരമാണ് ഖുശ്ബു. പ്രത്യേകിച്ച് തമിഴ് സിനിമാ പ്രേമികള്‍ ഒരു കാലത്ത് ഇത്രയധികം ആരാധനയോടെ നോക്കിക്കണ്ട മറ്റൊരു സിനിമാ നടിയുണ്ടോ എന്നു തന്നെ സംശയമാണ്.  

ഇവരുടെ വ്യക്തിപ്രഭാവത്തിന്‍റെ ഉത്തമോദാഹരണമാണ് ഇവര്‍ തന്‍റെ കര്‍മ മണ്ഡലം രാഷ്ട്രീയമാക്കി മാറ്റിയത്. ഈ മുംബൈ ബേസ്ഡ് ആയ താരത്തിന് തമിഴ് ജനങ്ങള്‍ നല്‍കുന്ന ജനസമ്മിതി ആണ് അതിനു കാരണം. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ എല്ലാ വിശേഷങ്ങളും ഇവര്‍ ആരാധകരുമായി പങ്ക് വയ്ക്കാറുമുണ്ട്. അടുത്തിടെ ഖുശ്ബുവിൻ്റെ ഒരു ചിത്രത്തിന് ആരാധകന്‍ നല്‍കിയ കമന്റും അതിനു ഖുശ്‌ബു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വയറലായിരിക്കുന്നത്.  

“എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം” എന്നായിരുന്നു ഒരു ആരാധകന്‍ ഖുശ്ബുവിൻ്റെ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തത്.   എന്നാല്‍ ഇതിന് വളരെ  രസകരമായ മറുപടിയാണ് ഖുശ്‌ബു നല്‍കുന്നത്. “ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എൻ്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ” എന്നാണ് ഖുശ്‌ബു ആരാധകനോട് പറഞ്ഞത്.  താരത്തിന്‍റെ ഈ മറുപടി സൈബറിടത്തില്‍ ചിരി പടര്‍ത്തി.  

ഇവരോടുള്ള ആരാധന തമിഴരുടെ ആരാധന കാരണം തിരുച്ചിറപ്പള്ളിയില്‍ ഖുശ്‌ബുവിൻ്റെ  ആരാധകര്‍ ഒരു അമ്പലം തന്നെ പണികഴിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ  തമിഴ് നാട്ടില്‍ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി നിലനില്‍ക്കുന്നുണ്ട്. ഖുശ്‌ബു എന്ന പേരില്‍ ഒരു സാരി ബ്രാന്‍ഡും നില അവിടെ സുലഭമാണ്. 2010 മെയ്‌ പതിനാലിന് കരുണാനിധിയുള്‍പ്പെടെ പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ വച്ചായിരുന്നു ഇവരുടെ രാഷ്ട്രീയ പ്രവേശനം.

Leave a Reply

Your email address will not be published.