ഇന്ന് മലയാളിക്ക് ഇന്ദ്രന്‍സ് ഒരു കോമഡി പീസല്ല; ഇന്ദ്രന്‍സ് തൻ്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.

തീര്‍ത്തും അപ്രധാനമായ വേഷങ്ങളിലൂടെ തിരശീലയ്ക്ക് മുന്നിലേക്ക് കടന്നു വന്ന നടനാണ് ഇന്ദ്രന്‍സ്. മലയാളത്തില്‍ ഇത്രയധികം ബോഡീ ഷെയിമിംഗ് ഏറ്റു വാങ്ങിയ മറ്റൊരു നടന്നില്ല എന്നതാണ് സത്യം. മലയാളിയുടെ കാപഠ്യം ആണ് പുരോഗമനവാദം, അന്നും ഇന്നും. രൂപത്തിന്‍റെയും നിറത്തിൻ്റെയും പേരിലുള്ള അവഹേളിക്കലുകള്‍  മലയാളികളില്‍ ഒരു വിഭാഗം വല്ലാതെ ആസ്വദിക്കുന്നു എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണല്ലോ സമൂഹത്തിന്‍റെ പരിശ്ചേതമായ സിനിമയിലും അത്തരം ബോഡീ ഷെയിമിംഗുള്ള രംഗങ്ങള്‍ തിരുകി കയറ്റുന്നതിന് കാരണം.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒരു പരിധി വരെയെങ്കിലും ആ പ്രവണതയ്ക്ക് മാറ്റം വന്നിട്ടുണ്ട് എന്നു വേണം കരുതാന്‍. ഇന്ന് മലയാളിക്ക് ഇന്ദ്രന്‍സ് ഒരു കോമഡി പീസല്ല. ലോകം അംഗീകരിച്ച മികച്ച ഒരു നടനാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി നിരവധി ചിത്രങ്ങള്‍ പുതുതായി ഉണ്ടാകുന്നതും.  


അടുത്തിടെ അദ്ദേഹം തൻ്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയുണ്ടായി. മുന്‍മന്ത്രി എം എം മണിയുമായി സാമ്യമുള്ള ഒരു കഥാപാത്രം അദ്ദേഹം മുന്‍പ് ആട് എന്ന ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരം എന്നോണം ആയിരുന്നു അദ്ദേഹം തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

ഹൈറേഞ്ചിലെ കമ്യൂണിസ്റ്റ് നേതാവായ പി.പി. ശശി എന്ന കഥാപാത്രത്തെ ആയിരുന്നു ഇന്ദ്രന്‍സ് ആ ചിത്രത്തില്‍ അനശ്വരമാക്കിയത്. ഈ ചിത്രം റിലീസ് ആയതിനു ശേഷം എംഎം മണിയെ നേരില്‍ കണ്ട അനുഭവം അദ്ദേഹം  തുറന്നു പറഞ്ഞിരുന്നു. 

വളരെ അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് എം.എം. മണി  അവിടെ ഉണ്ട് എന്ന് അറിയുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങിയതായി ഇന്ദ്രന്‍സ് പറയുന്നു. എന്നാല്‍ എം എം മണി തന്നെ ദൂരേ നിന്ന് ഓടിവന്ന് കെട്ടിപിടിച്ചപ്പോഴാണ് മനസ്സിനു ഒരു സമാധാനമായതെന്ന് അദ്ദേഹം പറയുന്നു. തന്‍റെ സിനിമ വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. മുഖം നോക്കാതെ സംസാരിക്കുന്ന ആളാണ് എന്ന് അറിയുന്നതുകൊണ്ടാണ് ഭയം തോന്നിയതെന്നും ഇന്ദ്രന്‍സ് പറയുന്നു.  

എന്നാല്‍ തന്‍റെ മനസിനുള്ളില്‍ രാഷ്ട്രീയമുണ്ടെന്നും അത് മമ്മൂക്ക പറഞ്ഞ അതേ രാഷ്ട്രീയം തന്നെയാണെന്നും ഇന്ദ്രന്‍സ് തുടര്‍ന്നു. നമ്മള്‍ നില നില്‍ക്കുന്നത് എല്ലാവരുടെയും പിന്തുണയോടെയാണ്. അപ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍ നമ്മളുടെ ഉള്ളില്‍ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം. നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം. എന്നാല്‍ മനസില്‍ ഇടതുപക്ഷത്തോടാണ് ഇഷ്ടം, ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയം സിനിമയാണെന്നും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.