കേട്ടാൽ അറക്കുന്ന വാക്കുകൾ വേറെ ; ‘അല്ല ചാക്കോച്ചന്‍, നിങ്ങള്‍ സിനിമാക്കാര്‍ക്ക് മര്യാദ എന്നൊരു സാധനം ഇല്ലാതയോ’ കുഞ്ചാക്കോ ബോബന് നേരെ സൈബര്‍ ആക്രമണം.

ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഏറ്റവും അഭിനയപ്രതിഭയുള്ള നിമിഷ സജയനും യുവനടന്‍ റോഷന്‍ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ചേര. കഴിഞ്ഞ ദിവസമാണ് ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പോസ്റ്റര്‍ പുറത്തെത്തിറങ്ങിയത്. ഇതേ തുടർന്നു പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍. ലോകപ്രശസ്ത ശില്‍പ്പിയായ
മൈക്കലാഞ്ജലോയുടെ വിഖ്യാതമായ  ശില്‍പ്പം പിയാത്തയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്ററിന് നേരെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഈ പോസ്റ്റര്‍ പങ്കുവെച്ച കുഞ്ചാക്കോ ബോബനെതിരെയും വ്യാപകമായ തരത്തില്‍ അധിക്ഷേപമുയരുന്നുണ്ട്.

സിനിമക്കാരൻ്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച്‌ കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറിയിരിക്കുന്നു, എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്.  തരം താണ് അന്നം കഴിക്കണോ, തമ്പുരാന്‍ പൊറുക്കട്ടേന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു, എന്നായിരുന്നു ചിത്രത്തിന് താഴെയുള്ള ഒരു കമൻ്റ്.

‘അല്ല ചാക്കോച്ചന്‍,, നിങ്ങള്‍ സിനിമാക്കാര്‍ക്ക് മര്യാദ എന്നൊരു സാധനം ഇല്ലാതയോ.. അതോ അഹങ്കാരം കൂടിയത് കൊണ്ടാണോ..? ആദ്യം ഒരു പേര് ആരുന്നു. അത് ഒരു പേര് മാത്രം അല്ലേ എന്നോര്‍ത്തു സമാധാനിച്ചു…. അതിന്റെ പ്രശനങ്ങള്‍ കഴിയുന്നതിനു മുന്നേ അടുത്തത്… ഇങ്ങനെ കുറെ ആള്‍ക്കാരുടെ വിശ്വാസതെ അപമാനിച്ചിട്ട് അവരുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടാലെ നിങ്ങള്‍ക്കൊക്കെ ഉറക്കം വരു എന്നായോ ഇപ്പൊ.. അതോ അവരൊക്കെ പരസ്പരം ഈ പേര് പറഞ്ഞു തമ്മില്‍ തല്ലി ചാവന്‍ നോക്കി ഇരിക്കുവാണോ.. എന്ന രീതിയിലും ചാക്കോച്ചനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് ചിത്രത്തിന്‍റെ പൊസ്റ്ററിന് താഴെ നിരവധി കമന്‍റുകള്‍ കുന്നുകൂടി.  

മറ്റൊരാള്‍ പറയുന്നത്,  മിസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളായി അച്ഛന്മാരെയും കൂദാശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ്, കള്ളകടത്തും മലദ്വാരം വഴിയും  വരുന്ന കോടികള്‍ മേടിച്ചു നക്കുമ്പോള്‍ നീയൊക്കെ ഒന്നോര്‍ത്തോളൂ, നാളെ നിൻ്റെ  ഒക്കെ അണ്ണാക്കില്‍ വെച്ച്‌ പൊട്ടിക്കാന്‍ സാധനം ആയിട്ട് താലിബാന്‍ മോഡല്‍ വരും.’ തുടങ്ങി നിരവധി കമന്‍റുകള്‍ ചാക്കോച്ചനെ അധിക്ഷേപിച്ചുകൊണ്ട് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടു.

Leave a Reply

Your email address will not be published.