അടുത്തിടെ ബോളീവുഡിനെ പിടിച്ച് കുലുക്കിയ വര്‍ത്തയായിരുന്നു യുവ നടനായ സുശാന്തിന്റെ ആത്മഹത്യ. കരിയറിൻ്റെ ഏറ്റവും പീക്കില്‍ നിൽക്കുംമ്പോഴായിരുന്നു ഈ യുവനടന് സ്വയം മരണം വരിച്ചത്. എന്നാല്‍ ഈ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ഊഹാപോഹങ്ങൾക്കും ആരോപണങ്ങളും, ഏറ്റവും അധികം ഏറ്റു വാങ്ങുകയും മാധ്യമ വിചാരണയില്‍ തകര്‍ന്നടിയുകയും ചെയ്ത വ്യക്തിയായിരുന്നു ഇമ്രാന് ഹഷ്മി.
വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമാണ് സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കിയതെന്നൂ പറയുന്ന അദ്ദേഹം എല്ലാവരും അതേ രീതിയില്‍ പ്രതികരിക്കുകയായിരുന്നെങ്കില് ഈ ലോകം എത്ര മനോഹരം ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു.

സുശാന്തിന്റെ മരണം നടന്ന സമയങ്ങളില്‍ നേരിട്ട മാധ്യമ വിചാരണ ആവശ്യത്തിലും അധികമായിരുന്നുവെന്ന് ഹഷ്മി പറയുന്നു. അതിര് കവിഞ്ഞ വിധത്തിലായിരുന്നു ഇതെന്നാണ് തനിക്ക് വ്യക്തിപരമായി തോന്നിയത്. എല്ലാ മാധ്യമങ്ങളും ചേര്‍ന്ന് ഒരു കുടുംബം പൂര്‍ണമായും തകര്‍ത്തു. എന്തിന് വേണ്ടിയായിരുന്നു ഇത്തരം ഒരു നടപടിയിലേക്ക് മാധ്യമങ്ങള്‍ പോയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഈ രീതിയില്‍ തന്നെ വേട്ടയാടിയത് വെറും ഊഹാപോഹങ്ങളും അനുമാനങ്ങളും വച്ച് മാത്രമായിരുന്നു എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.
എന്നാല്‍ ചില മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള അനാവശ്യ റിപ്പോര്‍ട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളും യഥാര്‍ത്ഥമായി
വാര്‍ത്തകള്‍ തന്നെ നല്കി. എല്ലാവരും അത്തരത്തില്‍ സത്യസന്ധമായി കാര്യങ്ങള്‍ മനസ്സിലാക്കി വാര്‍ത്ത ചെയ്താല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ് ആലോചിക്കുന്നത്.
എല്ലാ മനുഷ്യരും സാമാന്യബുദ്ധി ഉള്ളവരാണ്. ഇന്ന് ഈ നാട്ടില്‍ ഒരു നീതിന്യായ വ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നീതി ലഭ്യമാക്കാന്‍ അതിനു കഴിയുമെന്ന് എല്ലാവരും മനസ്സിലാക്കണം. മാധ്യമങ്ങളില്‍ ഒരു വിഭാഗം എന്തിനാണ് ഒരാളെ കുറ്റവാളി ആക്കി മാറ്റുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.