“ഷാരൂഖ് ഖാന്‍ എന്‍റെ കാല്‍ നക്കുകയായിരുന്നു” ബോളിവുഡിനെയാകെ ഞെട്ടിച്ച ആമീറിന്‍റെ വിവാദ പരാമര്‍ശം

ബോളിവുഡിലെ പ്രണയരംഗങ്ങളിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ  ഷാരൂഖ് ഖാനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന വിളിപ്പേരുള്ള ആമിര്‍ ഖാനും. തമ്മിലുണ്ടായ ഈഗോ ക്ലാഷുകളുടെ കഥകള്‍ ബോളീവുഡിലെ ഓരോ പുല്‍ക്കൊടികള്‍ക്ക് പോലും സുപരിചിതമാണ്. വര്‍ഷങ്ങളോളം ഗോസ്സിപ്പെഴുത്തുകാരുടെ സ്ഥിരം വിഷയം ആയിരുന്നു ഇവരുടെ പടലപ്പിണക്കങ്ങള്‍. എന്നാല്‍ ഇപ്പോള്‍ എല്ലാ പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞവസ്സാനിപ്പിച്ച് നല്ല സൌഹൃദത്തിലാണ് ഇവര്‍.   

 എന്നാല്‍ ഇവര്‍ക്കിടയിലുള്ള പ്രശ്‌നത്തെ കൂടുതല്‍ ആളിക്കത്തിച്ചത് ആമിര്‍ ഖാൻ്റെ ചില പ്രയോഗങ്ങളായിരുന്നു എന്ന് പരായതിരിക്കാന്‍ തരമില്ല. ഒരിയ്ക്കല്‍ ആമിര്‍, ഷാരൂഖ് ഖാനെ നായയോട് ആയിരുന്നു ഉപമിച്ചത്. ഇത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. തൻ്റെ ബ്ലോഗില്‍ അന്ന് ആമിര്‍ കുറിച്ച ചില വാക്കുകള്‍ കൂടുതല്‍ പ്രശ്നമായി മാറുകയായിരുന്നു. 

”ഞാന്‍ ഒരു മരത്തിൻ്റെ താഴെ ഇരിക്കുകയാണ്. താഴ് വാരത്തിൻ്റെ അറ്റത്ത്. കടല്‍ നിരപ്പില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍. അമ്മിയും ഇറയും ജുനൈദും എൻ്റെ അരികില്‍ തന്നെയുണ്ട്. ഞങ്ങള്‍ ബോര്‍ഡ് ഗെയിം കളിക്കുന്ന തിരക്കിലാണ്. ഷാരൂഖ് എൻ്റെ കാല് നക്കുകയാണ്. ഞാന്‍ അവന് ഇടയ്ക്ക് ഇടയ്ക്ക് ബിസ്‌കറ്റ് നല്‍കുന്നുണ്ട്. ഇതില്‍ കൂടുതലെന്താണ് വേണ്ടത്?” എന്നായിരുന്നു ആമിര്‍ ബ്ലോഗില്‍ കുറിച്ചത്.

എന്നാല്‍ ആമിറിൻ്റെ ഭാഗത്തു നിന്നുമുണ്ടായ ഈ പരാമര്‍ശം ഷാരൂഖ് ഖാനെ മാത്രമല്ല മുഴുവന്‍ ആരാധകരെയും ഞെട്ടിക്കുന്നതായിരുന്നു. ഷാരൂഖ് ഖാനേ ഇത് വല്ലാതെ വേദനിപ്പിച്ചു. തുടർന്ന് ആമിറിനെതിരെ നാനാ തുറകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ ഒരു ചാനല്‍ അഭിമുഖത്തില്‍വച്ച്‌ ആമിര്‍ തൻ്റെ ഭാഗം വിശദമാക്കുകയും ചെയ്തു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ താന്‍ ഒരിക്കലും ഷാരൂഖിനെതിരെ സംസാരിച്ചിട്ടില്ലെന്നു വിശദീകരിച്ച ആമിര്‍ താനും കിരണും പഞ്ച്ഗനിയില്‍ ഒരു വീട് വാങ്ങിയിരുന്നുവെന്നും അവിടുത്ത കെയര്‍ ടേക്കര്‍മാരായ ദമ്പതികള്‍ക്ക് ഷാരൂഖ് എന്ന പേരിലൊരു നായ ഉണ്ടായിരുന്നുവെന്നും ആ നായയെക്കുറിച്ചായിരുന്നു താന്‍ പരാമര്‍ശിച്ചതെന്നുമായിരുന്നു ആമിറിൻ്റെ വിശദീകരണം. ഒരിയ്ക്കലും ഷാരൂഖാനെ അപമാനിക്കാന്‍ വേണ്ടി ആയിരുന്നില്ല താന്‍ അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ അദ്ദേഹം ഷാരൂഖിനോടും അദ്ദേഹത്തിൻ്റെ കുടുംബത്തോടും മാപ്പ് ചോദിക്കുകയും ചെയ്തു. 

എന്നാല്‍ ഇപ്പോള്‍ അതൊക്കെ അവസ്സാനിച്ചിരിക്കുന്നു. എല്ലാം പഴംകഥകളായി. ആമിറും ഷാരൂഖും ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന അപൂര്‍വ നിമിഷവും ഉടന്‍ സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്.  ദ ഫോറസ്റ്റ് ഗമ്പിൻ്റെ ഹിന്ദി റീമേക്കായ ലാല്‍ സിംഗ് ഛദ്ദയെന്ന  ആമിറിൻ്റെ പുതിയ  ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരും ഒരുമിച്ച്‌  സ്ക്രീന്‍ പങ്കിടുമോയെന്ന് എന്നത് കണ്ടറിയണം.

Leave a Reply

Your email address will not be published.