“എനിക്കും മേജര്‍ രവിക്കും മാത്രമേ അമിതാ ബച്ചൻ്റെ അടുത്ത് പോകാന്‍ അവസരം ലച്ചിരുന്നുള്ളൂ” ബാദുഷാ

.മോഹന്‍ലാല്‍ – മേജര്‍ രവി ടീമിന്‍റെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പട്ടാള ചിത്രമായിരുന്നു കുരുക്ഷേത്ര. ഇന്ത്യന്‍ സൈന്യത്തിൻ്റെ കഥ പറയുന്ന ഈ
ചിത്രം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് കൂടുതല്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു.  ഈ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി കാശ്മീരിലേക്ക് പോയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

കാര്‍ഗിലിലായിരുന്നു കുരുക്ഷേത്ര ചിത്രീകരിച്ചത്. അവിടേക്കുളള യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ലന്നു അദ്ദേഹം  പറയുന്നു. കാശ്മീര്‍ വരെ ട്രെയിനില്‍ എത്തി അവിടെ നിന്ന് ബസിലാണ് കാര്‍ഗിലിലേക്ക് പോയത്. ഏതാണ്ട് ഒന്നര ദിവസത്തോളം നീണ്ട യാത്രയായിരുന്നു അത്. വളരെയധികം പേടിച്ചാണ് പോയത്. അപകടം പിടിച്ച റോഡും. വലിയ കൊക്കയ്ക്ക് സമീപത്തുകൂടിയാണ് ബസ് പലപ്പോഴും സഞ്ചരിച്ചത്. ചില സ്ഥലങ്ങളില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നിറങ്ങി കുറച്ചധിക ദൂരം നടക്കുകയും ചെയ്തു. അന്ന് ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാലിന് കാരവാന്‍ ഇല്ലാതിരുന്നതിനാല്‍ ഉച്ചയാവുമ്പോള്‍ ഭക്ഷണം കഴിച്ച്‌ ഒരു പത്ത് പതിനഞ്ച് മിനിറ്റ് വിശ്രമിക്കാന്‍ അവിടെ കെട്ടിയ ടെന്‍റില്‍ പോയി കിടക്കും. പകലൊക്കെ ടെന്‍റിലാണ് ലാല്‍ ഉള്‍പ്പെടയുളളവര്‍ കിടന്നത്.എന്നാല്‍ രാത്രി അടുത്തുള്ള ഹോട്ടലുകളില്‍ വിശ്രമിക്കാന്‍ പോകാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മിക്ക ദിവസങ്ങളിലും ലൊക്കേഷന്‍ മാറുമ്പോള്‍ പട്ടാള ടെന്‍റുകളില്‍ തന്നെ താമസിക്കേണ്ടി വന്നിട്ടുണ്ട്. കാണ്ഡഹാറില്‍ അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ബാദുഷ പറയുന്നു.  കാണ്ഡഹാര്‍ സെറ്റില്‍ അമിതാ ബച്ചന്‍ എത്തിയ  സമയത്ത് സുരക്ഷാ മുന്‍കരുതലുകള്‍ ഉളളതുകൊണ്ട് തനിക്കും, മേജര്‍ രവിക്കും  മാത്രമാണ് അദ്ദേഹത്തിന് അടുത്ത് പോവാന്‍ കഴിഞ്ഞതെന്നും  അദ്ദേഹം ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published.