സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്കൊരു ബാധ്യതയായി, പിന്നീട് അത് സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രം ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി ; ചിത്ര

മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ചിത്ര തന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം  പില്‍ക്കാലത്ത് തനിക്കൊരു ബാധ്യതയായി മാറിയെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.

ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന വേഷം ആദ്യം ചെയ്യുന്നില്ലന്നു കരുതിയിരുന്നുവെന്ന് ചിത്ര പറഞ്ഞു. പ്രോസ്റ്റിറ്റ്യൂട്ടിൻ്റെ വേഷമായതു കൊണ്ട് തന്നെ തന്‍റെ അച്ഛനും ഒരു വല്ലായ്മ ഉണ്ടായിരുന്നു.   സംവിധായകന്‍ ഐ വീ ശശി വിളിച്ച്‌ നായികയല്ലെങ്കിലും താന്‍  ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് നടി സീമയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറയുകയുണ്ടായി.  മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന പേരില്‍ നെഗറ്റീവ് കഥാപാത്രമായാണ് അവതരിപ്പിക്കുന്നത്, അതുകൊണ്ട് തന്നെ സുഭദ്രാമ്മ എന്ന  നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ എന്തിന് ഭയക്കണം എന്നായിരുന്നു സീമ ചോതിച്ചത്. അങ്ങനെയാണ് താന്‍ ആ കഥാപാത്രം ഏറ്റെടുത്തതെന്ന് ചിത്ര പറയുന്നു

സിനിമ സൂപ്പര്‍ഹിറ്റാവുകയും, സുഭദ്രാമ്മ എന്ന കഥാപാത്രം നന്നായി ചെയ്തു എന്ന് പറഞ്ഞ് പലരും അഭിനന്തിക്കുകയും ചെയ്തു. എന്നാല്‍ ആ കഥാപാത്രം തനിക്കൊരു ബാധ്യത ആയി മാറിയെന്ന് ചിത്ര പറയുന്നു. വഴിപിഴച്ച സ്ത്രീകളുടെ  ജീവിതം സിനിമയില്‍  അവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് ഒരു മദാലസവേഷം. ‘ആറാം തമ്പുരാനി’ലെ തോട്ടത്തില്‍ മീനാക്ഷിയും അത്തരത്തില്‍ വഴിതെറ്റിയ സ്ത്രീയാണ്. താന്‍ ഒടുവില്‍ ചെയ്ത ‘സൂത്രധാരന്‍ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നീണ്ട നിരയാണ്. തന്നെപ്പോലുള്ളവര്‍ ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ ആ വേഷം മറ്റൊരാള്‍ക്ക് കൊടുക്കുമെന്നും ചിത്ര പറയുകയുണ്ടായി. 

തമിഴില്‍ ഞാന്‍ ചെയ്‌തത് എല്ലാം ശാലീന വേഷങ്ങളാണ്. മലയാളത്തില്‍ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറാണ്. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ചുവന്നപ്പോള്‍ തമിഴ് പത്രപ്രവര്‍ത്തകര്‍ വിളിയോട് വിളി. ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിച്ചുകൊണ്ട്. കള്ളിയും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ കാരക്ടര്‍ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്.പക്ഷേ എൻ്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്‌തിട്ടുള്ളൂ. ‘ഭാര്യവീട്ടില്‍ പരമസുഖം’ എന്ന ചിത്രത്തില്‍ വില്ലത്തിവേഷമാണ് പക്ഷേ ദുര്‍ഗ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ‘ഉസ്താദി’ലെ അംബികയാവാന്‍ തയ്യാറായത് രഞ്ജിത്തുമായുള്ള ആത്മബന്ധം കൊണ്ടാണ്. ജഗദീഷും കാവേരിയുമാണ് ‘രാജതന്ത്രത്തി’ ലെ നായകനും നായികയും. പക്ഷേ കഥ കൊണ്ടുപോകുന്നത് ഇന്നസെൻ്റ് ചേട്ടൻ്റെയും എൻ്റെയും കഥാപാത്രങ്ങളാണ്.

Leave a Reply

Your email address will not be published.