മാറു തുറക്കല്‍ സമരത്തിലും പങ്കെടുത്തിട്ടില്ല; നുണ പ്രചരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജസ്ല മാടശേരി

മതപരവും സ്ത്രീവിരുദ്ധവുമായ വിഷയങ്ങളില്‍ തന്‍റെ നിലപാട് പറയാന്‍ ഒരിയ്ക്കലും മടി കാണിക്കാത്ത വ്യക്തിയാണ് ജസ്ല മാടശ്ശേരി. അടുത്തിടെ ഒരു പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ ശക്തമായി നിലപാടെടെടുക്കുകയുണ്ടായി. ഇതിനെത്തുടർന്ന് ഇവര്‍ക്ക് സമൂഹത്തിന്‍റെ പല കോണില്‍ നിന്നും നിരവധി വിമര്‍ശങ്ങള്‍ ഏല്‍ക്കേണ്ടി  വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ഇവര്‍ രംഗത്ത് വന്നത്

താന്‍ ചുംബന സമരത്തില്‍ പങ്കെടുത്തിട്ടില്ലന്നു ജസ്ല ഫെയിസ് ബുക്കില്‍ കുറിച്ചു, എന്നാല്‍ ഒരിയ്ക്കലും താന്‍ അതിനെതിരല്ല, പരസ്പരം രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ അതിലേക്കൊളിഞ്ഞ് നോക്കി കാമം കാണാനും കുരുപൊട്ടിക്കാനും നില്‍ക്കാത്തത് കൊണ്ട് തനിക്കതൊരു തെറ്റായി തോന്നിയിട്ടില്ലന്നും ജസ്ല പറയുന്നു. 

കേരളത്തില്‍ ചുംബന സമരം നടത്തി ഒരുപാട് അക്രമങ്ങള്‍ നേരിട്ടവരുണ്ട്. അതുകൊണ്ട് തന്നെ  അവര്‍ ചെയ്ത സമരത്തിന്‍റെ ക്രഡിറ്റ് തനിക്‌ വേണ്ട. ചുംബനസമര നായിക എന്ന ബാനറും വേണ്ട. മാറു തുറക്കല്‍ സമരത്തിലും  പങ്കെടുത്തിട്ടില്ല. വസ്ത്രം വേണോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെയും  വ്യക്തി സ്വാതന്ത്ര്യമാണ്. പിന്നെ തുണിയുരിഞ്ഞ് താന്‍ നടന്നിട്ടുണ്ടന്നു ചിലര്‍ പറയുന്നു. എന്നാല്‍ അതെപ്പോഴാണെന്ന് ജസ്ല ചോദിക്കുന്നു.    

പബ്ലിക്കിയി മദ്യപിച്ച്‌ ആനന്തലബ്ദിയിലാറാടി റോഡിലൂടെ നടന്നതായും പറയുന്നു. എന്തടിസ്ഥാനത്തിലാണ്‌ ഇത്തരത്തില്‍ പറയുന്നത്. താന്‍ വീട്ടില്‍ നിന്ന് പടിയടച്ച്‌ പിണ്ഢം വെക്കപ്പെട്ടവളാണെന്ന് പറയുന്നോരോടായി ജസ്ല പറയുന്നത്, തങ്ങളാരും മതം കൊണ്ട് ചിന്തിക്കുന്നവരല്ല, മനസ്സുകൊണ്ടും തലച്ചോറുകൊണ്ടും സ്നേഹിക്കുന്നവരാണ്. പൊതുവേ എല്ലാ തരത്തിലുമുള്ള മതരാഷ്ട്രീയ വാദത്തേയും വെറുപ്പാണ്.

യാതൊരു ലാഭവും ഇച്ഛിക്കാതെ നിങ്ങളുടെ ഒക്കെ ഭീഷണികള്‍ക്കും കള്ളപ്രചരണ വാദങ്ങള്‍ക്കും മുന്നിലൂടെ ജീവിക്കുന്നത്, ഒരു മാറ്റമുണ്ടാവണം എന്ന ആഗ്രഹത്തിന്‍മേല്‍ മാത്രമാണ്. വിമര്‍ശിക്കുന്നവര്‍ അത് തുടരുകയെന്നും ജസ്ല തന്‍റെ പ്രൊഫൈലില്‍ കുറിച്ചു.

Leave a Reply

Your email address will not be published.