വിനയന്‍ എന്ന സംവിധായകന്‍ ചെയ്ത വഞ്ചനയെക്കുറിച്ച് വീ എം വിനു പറയുന്നു !!

കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ വീ എം വിനു കലാഭവന്‍ മണിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആകാശത്തിലെ പറവകള്‍. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു  അനുഭവം വിഎം വിനു ഒരു യൂടൂബ് ചാനലില്‍ പങ്കുവക്കുകയുണ്ടായി.   

വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടൻ്റെയും ആകാശത്തിലെ പറവകളുടെയും  ഷൂട്ടിംഗ് ഒരേ സമയങ്ങളിലായിരുന്നു നടന്നത്.  രണ്ട് സിനിമളിലും മാറിമാറിയാണ് മണി അഭിനയിച്ചത്. കരുമാടിക്കുട്ടന്‍ ഷൂട്ടിംഗിന് ശേഷം മണി ആകാശത്തിലെ പറവകളുടെ സെറ്റിലെത്തും. അങ്ങനെയിരിക്കെ ഒരിയ്ക്കല്‍ വിനയനോട്  ആകാശത്തിലെ പറവകള്‍ എന്ന സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞ കാര്യം മണി പറയുകയുണ്ടായി.  ക്ലൈമാക്‌സൊക്കെ ഇഷ്ടമായെന്നും ഗംഭീരമായിട്ടുണ്ട് എന്നും വിനയന്‍ പറഞ്ഞത് മണി തന്നോട് പറയുകയും ചെയ്തു. 

എന്നാല്‍ ക്ലൈമാക്‌സ് പറയേണ്ടിയിരുന്നില്ല എന്നു താന്‍ ഉള്‍പ്പെടെ  ടീം അംഗങ്ങളെല്ലാം പറഞ്ഞു. അടുത്ത ദിവസം മണി വീണ്ടും വിനയന്‍ ചിത്രത്തിൻ്റെ സെറ്റില്‍ പോയി തിരിച്ചു വന്നതു  മുതല്‍ ആകെ മൂഡ് ഓഫായി കണ്ടു. എന്തുപറ്റിയെന്ന് തിരക്കിയപ്പോള്‍  മണിയുടെ കണ്ണ് നിറഞ്ഞിരിക്കുകയാണ്. കരുമാടിക്കുട്ടന്‍റെ സ്ക്രിപ്റ്റില്‍ മുൻപ് ഇല്ലാതിരുന്ന രംഗം വിനയന്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നു. അതാവട്ടെ ആകാശത്തിലെ പറവകള്‍ എന്ന ചിത്രത്തിലെ അതേ സീനും.

രാജന്‍ പി ദേവിനെ പട്ടി കടിച്ച്‌ രാജന്‍ പി ദേവിന് സിനിമയില്‍ ഭ്രാന്താവുന്നുണ്ട്. സക്രിപ്റ്റില്‍ എന്താണ് പെട്ടെന്ന് ഇങ്ങനെ ഉള്‍പ്പെടുത്തിയതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് അങ്ങനെ തോന്നി എന്നായിരുന്നു വിനയന്‍ പറഞ്ഞത്. ആ ക്യാരക്ടര്‍ ആദ്യമേ തന്നെ തന്‍റെ മനസ്സില്‍ അങ്ങനെയാണ് ഉണ്ടായിരുന്നതെന്ന് വിനയന്‍ പറഞ്ഞു. എന്നാല്‍ അത് പെട്ടെന്ന് വിനയന്‍ പ്ലാന്‍ ചെയ്തതാണെന്ന് മണിക്ക് മനസിലായി. മണി ആകെ തകര്‍ന്നുപോയി.തനിക്കും അത് വല്ലാത്ത  വിഷമം തോന്നിയെന്ന് വിഎം വിനു പറയുന്നു. രണ്ടു പടത്തിൻ്റെയും ക്ലൈമാക്സ് ഒരേപോലെ വരുന്നത്  വിഷമമുണ്ടാക്കുന്ന കാര്യമാണ്. രണ്ടു സിനിമകളും ഒരുമിച്ചാവും ഇറങ്ങുക. അത് വിനയന്‍ എന്ന ഡയറക്ടര്‍ ചെയ്ത എറ്റവും മോശപ്പെട്ട കാര്യമായിട്ടാണ് തനിക്കും തോന്നിയത്.   ആശയദാരിദ്ര്യമുണ്ടെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യണം. അല്ലാതെ ഒരെ നടന്‍ അഭിനയിക്കുന്ന പടത്തിൻ്റെ കണ്ടൻ്റ് അതേപോലെ എടുത്ത് മറ്റൊരു പടത്തില്‍ കൊടുക്കുന്നത് എന്ത് തരം മനോഭാവമാണെന്നും അദ്ദേഹം ചോദിക്കുന്നു.

Leave a Reply

Your email address will not be published.