കൂടെ അഭിനയിക്കുന്ന സീമയും ഉര്‍വശിയും ശോഭനയും ഉണ്ണിമേരിയുമൊക്കെ കമ്പനിയടിച്ച്‌ ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോള്‍ താന്‍ വല്ലാതെ വിഷമിച്ചിരുന്നു ; ചിത്ര

തടവറയിലെ രാജകുമാരി എന്നായിരുന്നു ചിത്ര സ്വയം വിശേഷിപ്പിച്ചിരുന്നത്. പലപ്പോഴും ഷൂട്ടിനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം  ഒപ്പം എത്തിയിരുന്നത് അച്ഛനായിരുന്നെന്ന് ഒരിയ്ക്കല്‍ ചിത്ര പറയുന്നു.   അച്ഛൻ്റെ കാര്‍ക്കശ്യത്തിൻ്റെ ചൂടില്‍ വല്ലാതെ വിഷമിച്ചിരുന്നുവെന്ന് നടി തുറന്നു പറഞ്ഞിട്ടുണ്ട്.

തന്‍റെ അമ്മയുടെ മരണത്തിന് ശേഷം അച്ഛൻ്റെ കാര്‍ക്കശ്യം വല്ലാതെ കൂടിയെന്ന് ചിത്ര പറയുകയുന്നു. ലൊക്കേഷനില്‍ വച്ച്‌ ആരുമായും സംസാരിച്ചുകൂട. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഉടന്‍ മുറിയിലെത്തണം. മാത്രവുമല്ല ലൊക്കേഷനില്‍ മറ്റു നടികളുമായി ഏതൊരു വിധ അടുപ്പവും പാടില്ല. അച്ഛൻ്റെ നിബന്ധനകള്‍ തന്നെ ശ്വാസം മുട്ടിച്ചുവെന്ന് ചിത്ര പറയുന്നു.  ശരിക്കും തടവറയിലടച്ച ഒരു രാജകുമാരിയുടെ അവസ്ഥ. അമ്മയില്ലാതെ വളരുന്ന മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നതെന്ന് ചിത്ര പിന്നീട് വിശദീകരിച്ചു.

താനൊരു നടിയായതുതന്നെ അച്ഛൻ്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് പിടിച്ചിട്ടില്ല. കൂടെ  പേരുദോഷം കൂടി കേള്‍പ്പിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. പേരും  പ്രശസ്തിയുമുള്ള തന്‍റെ ജീവിതത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതൊക്കെ ആയിരിക്കണം അച്ഛനെക്കൊണ്ട് ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന് ചിത്ര പറയുന്നു.   

കൂടെ അഭിനയിക്കുന്ന സീമയും ഉര്‍വശിയും  ശോഭനയും ഉണ്ണിമേരിയുമൊക്കെ കമ്പനിയടിച്ച്‌ ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോള്‍ താന്‍ വല്ലാതെ വിഷമിച്ചിരുന്നു. ‘സ്‌നേഹം കൊണ്ടാണ്  അച്ഛന്‍ തന്നെ  പൊതിഞ്ഞുവച്ചിരിക്കുന്നത്  എന്ന്  പറഞ്ഞ് സീമ ആശ്വസിപ്പിക്കുമെന്നും ചിത്ര പറയുന്നു. ഒരിക്കല്‍ ഏതോ ഒരു ചിത്രത്തിന്‍റെ  സെറ്റില്‍വച്ച്‌ ശോഭന തന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. എന്നാല്‍ ഈ വിവരമറിഞ്ഞ് അച്ഛന്‍ വല്ലാതെ ദേഷ്യപ്പെട്ടു. ‘അവളാരാ, നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത് എന്നു ചോദിച്ച് വല്ലാതെ ക്ഷോഭിച്ചുവെന്ന് ചിത്ര പറയുന്നു. അവള്‍ വേണമെങ്കില്‍ നിൻ്റെ മുറിയില്‍ വരട്ടെ’  അന്ന് താന്‍ ആകെ വിഷമിച്ചുവെന്ന് ചിത്ര പറയുന്നു. എന്നാല്‍ ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. അതിന് ശേഷം ശോഭനയ്ക്ക് തന്നോട് മിണ്ടാന്‍ പ്രയാസമായിരുന്നുവെന്ന് ചിത്ര ഓര്‍ക്കുന്നു. 

Leave a Reply

Your email address will not be published.