വരി തെറ്റിച്ച് അകത്തു കയറാന്‍ ശ്രമിച്ച സൂപ്പര്‍ താരത്തെ തടഞ്ഞു സെക്യൂരിറ്റി !! നിയമം എല്ലാവര്‍ക്കും ഒരുപോലെ പാലിക്കാനുള്ളതാണെന്ന് സോഷ്യല്‍ മീഡിയ

ചില സിനിമാ താരങ്ങളെങ്കിലും ഈ താരപതവി ഒരു പ്രിവിലേജായി കരുതുന്നവരാണ്. ഒരു പൌരന്‍ എന്ന നിലക്കപ്പുറം മറ്റെന്തെങ്കിലും  പ്രത്യേകതയോ ഒരു തരത്തിലുമുള്ള അമിതാധികാരങ്ങളോ തങ്ങള്‍ക്കില്ല എന്ന തിരിച്ചരിവില്‍ തീര്‍ത്തൂം സാധാരണമായ ഒരു ജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗം താങ്ങളും. ഇതിന് അപവാതങ്ങളും ഉണ്ട്.

ഒട്ടുമിക്ക സിനിമാ ഇന്‍റസ്ട്രിയിലും ഇത്തരം അനാവശ്യ  അധികാരം ഉണ്ടെന്ന് നടിക്കുന്ന താരങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ തങ്ങള്‍ക്ക് എന്തൊക്കെയോ അനാവശ്യ അധികാരങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന ഒരു സടനാണ് ബാലകൃഷ്ണ എന്ന ബാലയ്യ. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിരവധി വിമര്‍ശങ്ങൾക്കും ട്രോളുകള്‍ക്കും കാരണമായി മാറാറുണ്ട്. സിനിമയെന്നല്ല ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി ആണെങ്കില്‍ അവനവന്‍ ഇരിക്കുന്ന സ്ഥാനത്തിൻ്റെ മൂല്യം അറിഞ്ഞു പെരുമാറാത്ത പക്ഷം അത് വിമര്‍ശങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്ല്യമാകും. പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യനവുകയും ചെയ്യും.  മുന്‍പൊരിയ്ക്കല്‍ ഒരു ഇലക്ഷനില്‍ ക്യൂവില്‍ നിൽക്കാന്‍ മടി കാണിച്ചതിന് കാവ്യ മാധവന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം മുംബൈ എയര്‍പോര്‍ട്ടില്‍ ഉണ്ടായി. വിമാനത്താവളത്തില്‍ വരി തെറ്റിച്ച ബോളിവുഡ് സൂപ്പര്‍താരം 
സല്‍മാന്‍ ഖാനോട് ലൈനില്‍ നില്‍ക്കാന്‍ സിഐഎസ്‌എഫ്
ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയുണ്ടായി.

റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടന്‍. എന്നാല്‍ വരി നില്‍ക്കാതെ നേരെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന സമയം ഇത് തടഞ്ഞ ഉദ്യോഗസ്ഥന്‍ ലൈനിന് പിന്നില്‍ നില്‍ക്കാന്‍ സല്‍മനോട് ആവശ്യപ്പെട്ടു. എതിര്‍പ്പൊന്നും കൂടാതെ നടന്‍ ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു. സല്‍മാന്‍ ഭായിയാണ് എന്ന് അദ്ദേഹത്തിൻ്റെ  കൂടെയുള്ളവര്‍ പറയുമ്പോള്‍  നിങ്ങള്‍ കൂടി പിന്നോട്ട് നില്‍ക്കൂ എന്ന് ഉദ്യോഗസ്ഥന്‍ അവരോട് തിരിച്ചു പറയുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വയറലായിരിക്കുകയാണ്. നിയമം എല്ലാവർക്കും തുല്ല്യമാണെന്ന് ഭൂരിഭാഗം ആളുകളും കമന്‍റ് ചെയ്ത പലരും ഉദ്യോഗസ്ഥനെ അഭിനന്ദിക്കാനും മറന്നില്ല.

Leave a Reply

Your email address will not be published.