വിസ്മയം എന്ന വാക്കിനെ ഒന്നു വിശദീകരിക്കാന്‍ പറഞ്ഞാല്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് നടന വിസ്മയം മോഹന്‍ലാല്‍. അഭിനയം ഏറ്റവും ഉദാത്തമായ കലയാണെങ്കില്‍ ആ കലയുടെ തലതൊട്ടപ്പനാണ് മോഹന്‍ലാല്‍. അഭിനയം പോലെ തന്നെ കൌതുകം ഉണര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. ഒരിയ്ക്കല്‍ ലാലേട്ടനെക്കുറിച്ച് സംഗീത സംവിധായകന് ശരത്ത് പറഞ്ഞത്, മോഹന്‍ലാല്‍ മനുഷ്യനല്ല ഒരു ജീന്നാണെന്നാണ്. സിനിമയുടെ മായിക ലോകത്ത് നില്‍ക്കുന്നവര്‍ക്ക് പോലും മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ച് ഇത്തരത്തില്‍ ഒരു അഭിപ്രായമാണെന്ന് പറയുമ്പോള്‍ നമുക്കൂഹിക്കാമല്ലോ ഈ മനുഷ്യന്റെ മനോവ്യാപാരത്തെക്കുറിച്ച് സിനിമാക്കാര്‍ക്ക് പോലുമുള്ള കൌതുകം.

മോഹന്‍ലാലും പ്രണയവും എപ്പോഴും ചേര്‍ന്ന് പോകുന്ന പരസ്പര പൂരകങ്ങളായ സമസ്യകളാണ്. പ്രന്യം പോലെ തന്നെ വിസ്മയമാണ് മോഹന്‍ലാല്‍ എന്ന വ്യക്തി. ഒരിക്കല്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ചോദിച്ച ആരാധകന് മോഹന്‍ലാല്‍ നല്കിയ രസകരമായ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ആദ്യപ്രണയം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എന്നാല്‍ സ്കൂള്‍ കാലഘട്ടങ്ങളിലൊക്കെ പലരോടും ചില ഇഷ്ടങ്ങളൊക്കെ തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും പ്രണയമായിരുന്നില്ലെന്ന് താന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

കാണുന്ന എല്ലാ കുട്ടികളോടും തനിക്ക് ഇപ്പോഴും പ്രണയമാണെന്നു പറഞ്ഞ അദ്ദേഹം കോളജ് കാലഘട്ടം തുടങ്ങിയപ്പോഴേക്കും സിനിമയില്‍ എത്തിയതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നതാണ് വാസ്തവമെന്നും കൂട്ടിച്ചേര്‍ത്തു.
1980ല്‍ പുറത്തിറങ്ങിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂ’ടെയാണ് മോഹന്‍ലാല്‍ തൻ്റെ അഭിനയ ജിവിതം ആരംഭിക്കുന്നത്. അടുത്തായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബി. ഉണ്ണിക്കൃഷ്ണന് സംവിധാനം നിര്‍വഹിച്ച ‘ആറാട്ട്’ ആണ്. ഇപ്പോള്‍ പൃഥ്വി രാജ് സംവിധാനം നിര്‍വഹിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്.