ബിഗ് ബോസ് സീസണ് 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്ഥികളില് ഒരാളായിരുന്നു ഋതു മന്ത്ര. ജൂനിയര്‍ അര്ടിസ്റ്റും മോഡലുമായ ഋതു ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഋതു എന്ന വ്യക്തിയുടെ പെരുമാറ്റം യുവ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാന്‍ കാരണമായി.

ഷോയുടെ അവസാന ഭാഗത്തെ എപ്പിസോഡില്‍ ഋതുവിനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചതോടെയാണ് ഋതു തൻ്റെ പ്രണയം വെളിപ്പെടുത്തിയത്. തനിക്ക് ഒരാളെ ഇഷ്ടമാണെന്നും, എന്നാല്‍ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ലന്നും , തിരിച്ച് ചെല്ലുമ്പോള്‍ അതുണ്ടാകുമോ എന്നു തന്നെ ഉറപ്പില്ലന്നുമായിരുന്നു ഋതുവിൻ്റെ വാക്കുകള്‍. ഇവരുടെ ഈ വെളിപ്പെടുത്തലിന് പിന്നാലേ ഋതുവിനോടൊപ്പമുള്ള ഒരു ചിത്രം നടനായ ജിയ ഇറാനി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയുണ്ടായി. തീര്‍ത്തൂം ഒരു സ്വകാര്യ ചിത്രമായിരുന്നു അത്. തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ.. എന്ന അടിക്കുറിപ്പോടെയാണ് ജിയ ഈ ചിത്രം ഷെയര്‍ ചെയ്തത്. ഇതോടെ ഋതു ബിഗ് ബോസ് ഹൌസിലായിരിക്കെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറി.
ഋതുവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വിട്ടത്തിന് തൊട്ട് പിന്നാലേ തങ്ങള്‍ പ്രണയത്തിലാണെന്ന വിവരവും ഇറാനി പുറത്തുവിട്ടു. തങ്ങള്‍ ഒരുമിച്ചു ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും ഋതുവിൻ്റെ ആയിരക്കണക്കിന് ചിത്രങ്ങള്‍ തൻ്റെ പക്കലുണ്ടെന്നും ഇയാള്‍ അവകാശപ്പെടുകയും ചെയ്തു. ജിയ ഇറാനിക്കൊപ്പമുള്ള ഋതുവിൻ്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വേഗം വയറലായി.

എന്നാല്‍ ജിയ ഇറാനി ഋതുവിന്റെ യഥാര്‍ത്ഥ കാമുകന് അല്ലന്നും അങ്ങനെ ആയിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വീടില്ലായിരുന്നുവെന്നും ചിലര്‍ വാദിച്ചു. സമൂഹ മാധ്യമത്തിലൂടെ ഋതുവിൻ്റെതെന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശവും ഇറാനി പുറത്തുവിടുകയുണ്ടായി.

ബിഗ് ബോസില്‍ നിന്ന് തിരികെയെത്തിയ ഋതു അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ജിയാ ഇറാനിയുടെ മകന് സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിക്കുകയും ചെയ്തു. ബിഗ് ബോസ് താരങ്ങളായ സന്ധ്യാ മനോജും ഋതുമന്ത്രയുമാണ് ജിയാ ഇറാനിയുടെ മകന് യൂട്യൂബിലൂടെ ആശംസകള്‍ നേര്‍ന്നത്.
എന്നാല്‍ ജിയ ഇറാനിയും ഋതുവും ഇപ്പോള്‍ വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള യധാര്‍ത്ഥ്യം ഇന്നും ദുരൂഹമായി തുടരുന്നു. ഇതിനിടെ ജിയാ ഇറാനി ഋതുവിനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയതായി യിരുന്നതായി കിടിലം ഫിറോസ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്നാല്‍ ഷോയില്‍ നിന്ന് പുറത്തെത്തിയ ഋതുമന്ത്ര ഇതെക്കുറിച്ച് പ്രത്യേകിച്ച് വെളിപ്പെടുത്തലുകളൊന്നും നടത്തിയില്ല.