മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാമൂക്കോയ. എത്രയോ വര്‍ഷങ്ങളായി കോഴിക്കോടന്‍ ടച്ചോടെ തമാശയുടെ മേമ്പൊടി നിറഞ്ഞ കഥാപ്രതങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തില്‍ മാമൂക്കോയയുടെ അഭിനയം നിരവധി പ്രശംസകള്‍ ഏറ്റു വാങ്ങിയിരുന്നു. ചിത്രത്തിലെ മാമൂക്കോയയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് പൃഥ്വിരാജ് തന്നെ രംഗത്ത് വന്നിരുന്നു.

മാമുക്കോയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജനാസ’ എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസായി. കിരണ്‍ കബ്രാത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഷോര്‍ട്ട്ഫിലിമില്‍ ‘ഗന്ധര്വ്വന് ഹാജി’ എന്ന വളരെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം നിരവധി പ്രേക്ഷകരുടെ അംഗീകാരം ഏറ്റു വാങ്ങുകയുണ്ടായി.
മയ്യത്ത് കട്ടിലില്‍ ജീവനോടെ കയറി പോകണമെന്ന ഗന്ധര്വ്വന് ഹാജിയുടെ ആഗ്രഹവും അതിനെത്തുടർന്നുള്ള മക്കളുടെ പ്രതികരണവുമാണ് ഈ ഷോര്‍ട്ട് ഫിലീമിന് ഇതിവൃത്തം. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ചിത്രത്തില്‍ മാമൂക്കോയയെ കൂടാതെ സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന് മുഹമ്മദ് തുടങ്ങി നിരവധി പേര് അഭിനയിച്ചിട്ടുണ്ട്. എല്‍. ബി. എൻ്റെടൈന്മെന്റ്സിനൊപ്പം ഡ്രീം മേക്കേഴ്സ് ക്ലബ്ബിൻ്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡോണ്‍ വിന്സെൻ്റ്ണ് സംഗീത സംവിധായകന്. ഘനശ്യാം ആണ് എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.