വിഡിയോയിലൂടെ ബാലയുടെ വധുവിനെ പരിചയപ്പെടുത്തി ശ്രീശാന്ത്

തമിഴില്‍ നിന്നും മലയാളത്തില്‍ എത്തി പിന്നീട് മലയാളത്തിൻ്റെ മരുമകനായി മാറിയ നടനാണ് ബാല. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയി മാറിയ അമൃത സുരേഷിനെ താരം വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധിക നാള്‍ തുടര്‍ന്നു പോയില്ല. അമൃതയുമൊത്തുള്ള വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു കഴിയുകയായിരുന്ന അദ്ദേഹത്തോട് ആരാധകരും മാധ്യമങ്ങളും  ഒരു
പുനര്‍ വിവാഹത്തെക്കുറിച്ച് നിരന്തരമായി ചോദിക്കുന്നുണ്ടായിരുന്നു.  എന്നാല്‍ അതിനൊരു മറുപടിയെന്നോണം ബാലയുടെ രണ്ടാം വിവാഹമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും സമൂഹ മാധ്യമത്തിലും ചര്‍ച്ചാ വിഷയം. ആദ്യ വിവാഹ ബന്ധം  വേര്‍പെടുത്തിയതിന് ശേഷം  രണ്ടാം വിവാഹത്തെക്കുറിച്ചു പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുകയുണ്ടായി. എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാല താന്‍ പുനര്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത  ആരാധകരെ അറിയിച്ചത്.

സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അനൌദ്യോഗികമായി  പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെ താരത്തിൻ്റെ വധുവിനെ പരിചയപ്പെടുത്തി ഒരു ചിത്രം പങ്ക് വച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം  ശ്രീശാന്ത്.  ബാലയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയിലാണ് ശ്രീശാന്ത് ബാലയുടെ പ്രതിസുധ വധുവിനെ പരിചയപ്പെടുത്തിയത്.

ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എൻ്റെ ഭാര്യയ്ക്കുമൊപ്പം, എന്നതായിരുന്നു വീഡിയോക്ക് അനുബന്ധമായി ശ്രീശാന്ത് പറയുന്നത്. ശ്രീശാന്തിൻ്റെ ഭാര്യയേയും ബാലയേയും അദ്ദേഹത്തിൻ്റെ വധുവിനേയും ഈ വീഡിയോയില്‍ കാണാം. തുടർന്നു ഇരുവരുമൊരുമിച്ച് ക്രിക്കറ്റ് കളിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.  ബാലയാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

തന്‍റെ പിതാവിന്‍റെ മരണത്തിന് മുന്‍പ് അദ്ദേഹം ആവശ്യപ്പെട്ട ഒരേയൊരു കാര്യം തന്‍റെ വിവാഹം ആയിരുന്നുവെന്ന് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ബാല പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.