ബോളിവുഡിലെ ഒരു റിയൽ സൈക്കോ പ്രണയം ; ഒരു രാത്രി ഐശ്വര്യയുടെ അപ്പാര്‍ട്ട്‌മെന്‍റിലെത്തിയ സല്‍മാന്‍ പുലര്‍ച്ചെ മൂന്ന് മണിവരെ  വാതില്‍ തുറക്കുന്നതിനായി കാത്തു നിന്നു !

ബോളീവുഡിലെ ഏറ്റവും കൊട്ടിഘോഷിക്കപ്പെട്ട പ്രണയം ആയിരുന്നു ഐശ്വര്യയുടെയും സല്‍മാന്‍ ഖാന്‍റെയും. ഗോസ്സിപ്പ് കോളങ്ങളിലും മുഖ്യ ധാരാ മാധ്യമങ്ങളും ഒരേപോലെ ആഘോഷിച്ച ഈ പ്രണയം എന്നാല്‍ അധിക നാള്‍ നീണ്ടു നിന്നില്ല. ഐശ്വര്യയും സല്‍മാനും തമ്മിലുള്ള വേര്‍പിരിയല്‍ ബോളിവുഡിനെയാകെ ഞെട്ടിച്ചു എന്നു തന്നെ പറയാം.   

ഇവരുടെ പ്രണയത്തിൻ്റെ വാര്‍ത്ത പുറത്തു വരുന്നത് 1997 ലായിരുന്നു. സല്‍മാൻ്റെ സഹോദരിമാരായ അല്‍വിറയുമായും അര്‍പ്പിതയുമായും ഐശ്വര്യയ്ക്ക് നല്ല ബന്ധമായിരുന്നു. ആ സൌഹൃദം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളെ പോലും എതിര്‍ത്താണ് ഐശ്വര്യ സല്‍മാനെ പ്രണയിച്ചതും വീട് വിട്ടിറങ്ങി പുതിയ അപ്പാര്‍ട്ട്മെന്‍റില്‍ താമസ്സമാക്കുന്നതും.   

എന്നാല്‍ ഇവര്‍ പിന്നീട് അകലാന്‍ തുടങ്ങി. 2001 നവംബറില്‍ ഒരു രാത്രി ഐശ്വര്യയുടെ അപ്പാര്‍ട്ട്‌മെന്‍റിലെത്തിയ സല്‍മാന്‍ പുലര്‍ച്ചെ മൂന്ന് മണിവരെ  വാതില്‍ തുറക്കുന്നതിനായി കാത്തു നിന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. പിന്നീട് ഐശ്വര്യ വാതില്‍ തുറന്നപ്പോഴേക്കും വാതിലില്‍ അടിച്ച്‌ സല്‍മാൻ്റെ കൈക്കു മുറിവ് പറ്റിയിരുന്നു. എന്നാല്‍ ശരിക്കും എന്താണ് നടന്നതെന്ന് സല്‍മാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ഈ നടന്ന സംഭവം സ്ഥിരീകരിച്ച അദ്ദേഹം, ഒരു ബന്ധത്തിനായി പൊരുതാന്‍ തയ്യാറാകുന്നില്ലെങ്കില്‍,  നിങ്ങള്‍ പരസ്പരം പ്രണയിക്കുന്നില്ല എന്നാണ് അര്‍ത്ഥമെന്നും പറയുകയുണ്ടായി. പരസ്പരം സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും വിശദീകരിച്ചു.  

പിന്നീട് 2002 ലെ ഫിലിംഫെയര്‍ അവാര്‍ഡിന് ഒടിഞ്ഞ കയ്യും കറുത്ത കണ്ണടയുമായി ഐശ്വര്യ എത്തിയതോടെ സല്‍മാന്‍ ഐശ്വര്യയെ മര്‍ദ്ദിച്ചു എന്ന തരത്തില്‍  പ്രചരണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇതിനെതിരെ ഐശ്വര്യ രംഗത്ത് എത്തി. താന്‍ വീണതാണെന്ന് വിശ്വസിക്കാന്‍ എന്താണ് മടിയെന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം. കൂടാതെ എല്ലാം അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നായിരുന്നു ഐശ്വര്യ ഇതേക്കുറിച്ച് പ്രതികരിച്ചത്. 

എന്നാല്‍ അധികം വൈകാതെ താനും സല്‍മാനും പിരിഞ്ഞതായി ഐശ്വര്യ അറിയിച്ചു. തങ്ങള്‍ പിരിഞ്ഞുവെന്ന് പറഞ്ഞ ഐശ്വര്യ തന്നെ സല്‍മാന്‍  ശാരീരികമായി ഉപദ്രവിച്ചിരുന്നു സ്ഥിരീകരിക്കുകയും ചെയ്തു.

സല്‍മാന്‍റെ മദ്യപാന ശീലം സഹിച്ച്‌ കൂടെ നിന്ന തനിക്ക് തിരികെ ലഭിച്ചത്  ശാരീരികവും മാനസികവുമായ അതിക്രമങ്ങളും വഞ്ചനയുമാണ്. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയേയും പോലെ താനും ആ ബന്ധം അവസാനിച്ചതെന്ന് ഐശ്വര്യ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഐശ്വര്യയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തള്ളിയ സല്‍മാന്‍ താന്‍ ആരെയും ദോഹോപ്രദവം ചെയ്യാറില്ലന്നും തനിക്ക് ദേഷ്യം വരുമ്പോള്‍ സ്വയം വേദനിപ്പിക്കുകയാണ് ചെയ്യാറുള്ളത് എന്നും പറയുകയുണ്ടായി. എന്നാല്‍ ഇതിന് ശേഷം ഐശ്വര്യ അഭിനയിക്കുന്ന നിരവധി സെറ്റുകളില്‍ സല്‍മാന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി വാർത്തകള്‍ പ്രചരിച്ചിരുന്നു.   

ശേഷം ഇനി ഒരിയ്ക്കലും താന്‍  സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. സല്‍മാന്‍ ഖാന്‍ എന്ന അധ്യായം തൻ്റെ ജീവിതത്തിലെ ദുസ്വപ്‌നമായിരുന്നു. അത് അവസാനിച്ചതില്‍ ആശ്വാസം എന്നായിരുന്നു ഐശ്വര്യ പിന്നീട് പ്രസ്താവിച്ചത്. എന്നാല്‍ പിന്നീടൊരിക്കലും ഐശ്വര്യ റായ് സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചിട്ടില്ല.

Leave a Reply

Your email address will not be published.