മലയാളത്തിലെ കിരീടം വെക്കാത്ത താര രാജാക്കന്മാരാണ് മാമ്മൂട്ടിയും മോഹന്‍ലാലും. അടുത്തിടെ ഇവര്‍ക്ക് രണ്ട് പേര്‍ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചിരുന്നു. ഇത് സ്വീകരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ-യില്‍ എത്തിയതായി വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നടന് മോഹന്‍ലാല്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയതിൻ്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവര്‍ക്കും യു.എ.ഇ സര്‍ക്കാര്‍ ദീര്‍ഘകാല താമസത്തിനുള്ള വിസയായ ഗോള്‍ഡന്‍ വിസ നല്‍കിയതായി വാർത്ത പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ഈ രണ്ട് താരങ്ങളും യൂ എ ഈയില്‍ എത്തിയിരിക്കുന്നത്.

കുറച്ചു ദിവസം മുന്‍പ് നടന് മമ്മൂട്ടി ദുബായിലേക്ക് യാത്ര ചെയ്യുന്നതിന്റെ ചിത്രം നിര്‍മ്മാതാവായ എന്‍.എം.ബാദുഷ ഫെയിസ്ബുക്കിലൂടെ പങ്കുവക്കുകയുണ്ടായി.”രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലേക്ക്” എന്ന ക്യാപ്ഷനോടെയാണ് വിമാനത്തിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ബാദുഷ ഷെയര്‍ ചെയ്തത്. മമ്മൂട്ടിയുടെ ചിത്രം വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പിന്നീടാണ് നടന് മോഹന്‍ലാല്‍ ദുബായില്‍ എത്തി എന്ന തരത്തിലുള്ള ചിത്രം താരത്തിന്റെ തന്നെ ആരാധകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വന്നത്. കറുത്ത ഷര്‍ട്ടും മാസ്കും ധരിച്ചായിരുന്നു മോഹന്‍ലാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ലഗേജുമായി പുറത്തേക്കു വരുന്നതും കാറില്‍ കയറുന്നതിനു മുന്‍പ് ആരാധകരെ കൈ വീശി കാണിക്കുന്നതുമാണ് ചിത്രത്തില്‍.
ഇതിന് മുന്‍പ് യുഎഇ യുടെ ഗോള്‍ഡന്‍ വിസ ലഭിച്ച സിനിമാ താരങ്ങള്‍ ഷാരൂഖ് ഖാനും സഞ്ജയ് ദത്തും മാത്രമാണ്. കൂടാതെ നിരവധി ഇന്ത്യന്‍ വ്യവസായികള്‍ക്കും ഡോക്ടര്‍മാര്‍ക്കും യു.എ.ഇ-യുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.