അവര്‍ക്കൊപ്പമുള്ള ഒരു രാത്രി ഒരു ജീവിതത്തിന് തുല്യം ; പൃഥ്വി രാജ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ളത്. ഇവരൊരുമിച്ചപ്പോഴൊക്കെ തീയറ്ററുകള്‍ പൂരപ്പറമ്പായി മാറി. മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയറില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ വരുത്തിയ ഇംപാക്റ്റ് വളരെ വലുതാണ്. അതുപോലെ തിരിച്ചും. ഇവരുടെ കരിയര്‍ ഗ്രാഫ് മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട കൂട്ടുകെട്ടാണ്.

മലയാള സിനിലയുടെ മടിത്തട്ടില്‍ വളര്‍ന്ന ഈ കലാകാരന്മാര്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന സ്തൂപങ്ങളാണ്. സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്ന എല്ലാവര്‍ക്കും ഒരു മാര്‍ഗരേഖയാണ് ഇവരുടെ ജീവിതം. ഇന്ത്യന്‍ സിനിമ ഉറ്റു നോക്കുന്ന ഈ പ്രതിഭകളെക്കുറിച്ച് അടുത്തിടെ മലയാളത്തിലെ യുവനടന്‍ പൃഥിരാജ് സുകുമാരന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ ഒരു പോസ്റ്റ് ഇടുകയുണ്ടായി. 

മോഹന്‍ലാലിനും പ്രിയദര്‍ശനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ചാണ് നടന്‍ വാചാലനായത്. ആ അനുഭവവും അത് പകര്‍ന്നു തന്ന ആവേശവും തന്‍റെ പ്രിയപ്പെട്ട  ആരാധകരുമായി പങ്കുവെക്കാനും അദ്ദേഹം  മറന്നില്ല. ഇവര്‍ക്കൊപ്പമുള്ള ഒരു രാത്രി ഏറ്റവും വിശേഷപ്പെട്ടതാണെന്നും ഒരു ജീവിത കാലത്തിന് തന്നെ  തുല്യമാണ് അതെന്നുമാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്. ലെജന്‍ഡ്സ്, മാസ്റ്റേഴ്സ് എന്നീ ഹാഷ് ടാഗുകളോടെയാണ് പൃഥ്വി തന്‍റെ എക്സൈറ്റ്മെന്‍റ് ആരാധകരുമായി പങ്ക് വച്ചത്. 

‘മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി സിനിമാ കഥകളും, അനുഭവങ്ങളും നിറഞ്ഞ ഒരു ജീവിതകാലത്തിന് തുല്യമാണ്’- എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് പൃഥ്വിരാജ്. ഹൈദ്രാബാദിലാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published.