സിനിമാ ജീവിതവും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോവുക അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും പല താരങ്ങളുടെയും വ്യക്തി ജീവിതവും ഫാമിലി ലൈഫും പരാജയത്തിലേക്ക് കൂപ്പ് കൂത്തുന്ന ചരിത്രമാണ് അധികവും. ഗോസ്സിപ്പുകളുടെയും അഭ്യൂഹങ്ങളുടെയും തൊഴിലിടമാണ് സിനിമ. പണവും പ്രശസ്തിയും വാനോളം ഉയരുമ്പോള്‍ ജീവിത മൂല്യങ്ങള്‍ക്ക് ച്യുതി സംഭവിക്കുക എന്ന ദുരന്തമാണ് പല താരങ്ങളും നേരിടുന്ന അടിസ്ഥാന പ്രശ്നം. ഇതിന് നിരവധി അപവാദങ്ങളും ഉണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ മുന്‍ കൂട്ടി കണ്ടു കൊണ്ട് തന്നെ പലരും അവിവാഹിതരായി തുടരുകയാണ് പതിവ്. അത്തരത്തില്‍ അവിവാഹിതയായി തുടരുന്ന ഒരു നടിയാണ് ചാര്‍മി കൌര്‍ എന്ന് വേണമെങ്കില്‍ പറയാം.

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ നിരവധി ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, ഒരിയ്ക്കലും ഒരു വിവാഹത്തെ കുറിച്ച് താന്‍ ആലോചിക്കുന്നില്ല എന്നാണ് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ചാര്‍മിയുടെ മറുപടി. 1987 ല്‍ ജനിച്ച ചാര്‍മിക്ക് ഇപ്പോള്‍ 34 വയസ്സുണ്ട്.

തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നു പറയുന്ന ഇവര്‍ താനിപ്പോള്‍ ഏറെ സന്തോഷവതിയാണെന്നും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ വിവാഹം പോലുള്ള അബദ്ധം താനൊരിക്കലും ചെയ്യില്ലന്നു അവര്‍ത്തിച്ചു. 2002ല്‍ നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ചാര്‍മി സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് അതേ വര്‍ഷം കാട്ടുചെമ്പകം എന്ന വിനയന് ചിത്രത്തില്‍ നായികയായി വേഷമിട്ടു. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ച ചാര്‍മി മോളീവുഡിലും കൊളീവുഡിലും ഏറെ പ്രിയങ്കരിയാണ്. മമ്മൂട്ടിയോടൊപ്പം താപ്പാനയിലും ദിലീപിനൊപ്പം ആഗതനിലുമാണ് ചാര്‍മി അഭിനയിച്ചത്. ഇടവേളകളില്ലാതെ സിനിമാ ജീവിതം തുടരുമ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് ഇവര്‍. ഇൻസ്റ്റ മിലൂടെയാണ് ചാര്‍മി കൂടുതലായും ആരാധകരുമായി സംവദിക്കുന്നത്.