അയ്യേ ഉമ്മയോ ! അതൊക്കെ ചെയ്തിട്ട് താന്‍ എങ്ങനെ നാട്ടില്‍ പോകും ;   അനുശ്രീ

ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ കൂടി അഭിനയരംഗത്തെത്തിയ  അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്നത്തെ യുവനടിമാരില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന താരമാണ്. ലോക്ക് ഡൗണ്‍ കാലത്തു നിരവധി പുത്തന്‍ ഫോട്ടോ ഷൂട്ടുകള്‍ പങ്ക് വച്ച  ഇവര്‍ സോഷ്യല്‍ മീഡിയയിലും ഏറെ സ്വീകാര്യയാണ്. അടുത്തിടെ ഇവര്‍ പുറത്തു വിട്ട വര്‍ക്ക് ഔട്ടിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ വളരെയധികം ശ്രദ്ധ നേടുകയുണ്ടായി.

മുന്‍പ് തന്‍റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലസിലെ ഫഹദിൻ്റെ നായികാ വേഷം അനുശ്രീ ഗംഭീരമാക്കിയിരുന്നു. ഒരു തുടക്കക്കാരിയുടെ യാതൊരു അംഗലാപ്പും ഇല്ലാതെ അഭിനയജീവിതം ആരംഭിച്ച ഈ നാട്ടിന്‍ പുറത്തു കാരി ഈ ചിത്രത്തില്‍ ഫഹദിൻ്റെ ഭാര്യയുടെ വേഷമാണ് അവതരിപ്പിച്ചത്. ചിത്രത്തില്‍  ഫഹദിനൊപ്പമുള്ള തൻ്റെ റൊമാന്‍റിക് സീനിനെക്കുറിച്ച്‌ ഒരു മീഡിയക്ക്  നല്കിയ അഭിമുഖത്തില്‍ ഇവര്‍ തുറന്നു പറയുകയുണ്ടായി.  

റൊമാന്‍റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് വല്ലാത്ത  മടിയാണെന്ന് പറയുന്ന അനുശ്രീ ഡയമണ്ട് നെക്ലസില്‍ അഭിനയിക്കുമ്പോള്‍  ഒരു ചുംബന രംഗം ചെയ്യേണ്ടി വന്നതായി ഓര്‍ക്കുന്നു. ഫഹദ് ഫാസില്‍  ആ സമയത്ത് കിസ്സിംഗ് സീനുകളില്‍ വളരെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സമയമായിരുന്നു.   എന്നാല്‍ തനിക്ക് അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ഏറെ ബുദ്ധിമുട്ട് ആയിരുന്നു. അനുശ്രീ പറയുന്നു. അയ്യേ ഉമ്മയോ !  അതൊക്കെ ചെയ്തിട്ട് താന്‍ എങ്ങനെ നാട്ടില്‍ പോകും എന്നതായിരുന്നു തന്‍റെ ചിന്ത. പലപ്പോഴും ഫഹദ് തന്‍റെ അടുത്തേക്ക് വരുമ്പോള്‍ താന്‍ പിന്നിലേക്ക് മാറുമായിരുന്നു. സംവിധായകന്‍ ലാല്‍ ജോസ് അപ്പോള്‍ മൈക്കിലൂടെ വിളിച്ചു പറയും. ‘അനു നീ എന്താണ് കാണിക്കുന്നത്’ എന്ന്.  പലപ്പോഴും റൊമാന്‍റിക് സീനില്‍ അഭിനയിക്കുന്ന സമയത്ത് കൃത്യമായ എക്‌സ്പ്രഷന്‍ ഒന്നും തനിക്ക് വരില്ലായിരുന്നു, എന്നാല്‍ പിന്നെ അതൊക്കെ മാറി വന്നുവെന്നും അനുശ്രീ പറയുന്നു.

Leave a Reply

Your email address will not be published.